ബോളിവുഡ് സുന്ദരി ബിപാഷ ബസു ഇത്തവണ തന്റെ പിറന്നാള്‍ ആഘോഷിച്ചത്. ഭര്‍ത്താവിനൊപ്പം ഓസ്ട്രിയയില്‍. താരം തന്റെ 37-ാം പിറന്നാളാണ് ഭര്‍ത്താവ് കരണ്‍സിംഗ് ഗ്രോവറിനൊപ്പം ആഘോഷിച്ചത്. വിവാഹശേഷമുള്ള താരത്തിന്റെ ആദ്യ പിറന്നാള്‍ ആഘോഷമായിരുന്നു ഇത്. അതിനാലാണ് ഓസ്ട്രിയ തെരഞ്ഞെടുത്തതെന്ന് ബിപ്സ് പറയുന്നു. ജലസാഹസിക യാത്രകള്‍ ഏറെ ഇഷ്ടപ്പെടുന്ന ഈ ദമ്പതികള്‍ ഒരു മാസക്കാലം ആഘോഷിച്ച ശേഷമേ മുംബൈയിലേക്കു മടങ്ങൂ. അവിടെ ഇനി പത്തോളം ദ്വീപുകള്‍ സന്ദര്ശിക്കാനുണ്ടെന്നും സ്കൂബാ ഡൈവിംഗ് ഉള്‍പ്പടെയുള്ള സാഹസിക യാത്രകള്‍ ഇനിയുമേറെയുണ്ടെന്നും ബിപാഷ പറയുന്നു. ഓസ്ട്രിയ വിശേഷങ്ങളും പിറന്നാള്‍ വിശേഷങ്ങളുമെല്ലാം താരം ട്വിറ്ററിലൂടെയാണ് പങ്കുവച്ചിരിക്കുന്നത്.
Related posts
ഉണ്ണി മുകുന്ദന്റെ ഗെറ്റ് സെറ്റ് ബേബി ആശിര്‍വാദ് സിനിമാസിന്
പാന്‍ ഇന്ത്യന്‍ ബ്ലോക്ക് ബസ്റ്ററായ മാര്‍ക്കോയ്ക്കുശേഷം ഉണ്ണിമുകുന്ദന് നായകനാവുന്ന ഗെറ്റ് സെറ്റ് ബേബിയുടെ കേരളത്തിലെ വിതരണാവകാശം ആശിര്‍വാദ് സിനിമാസിന്. ആശിര്‍വാദിന്റെ അമരക്കാരനായ...എമ്പുരാനിലെ ആ പാട്ടിന് ഇതിനേക്കാള്‍ നല്ല ഗായികയെ വേറെ കിട്ടില്ല: ദീപക് ദേവ്
പൃഥ്വിരാജ് ആദ്യമായിട്ടാണ് പാട്ടിന് വരികള്‍ എഴുതുന്നത്. അതു പാടിയത് സഹോദരന് ഇന്ദ്രജിത്തിന്റെ മകള്‍ പ്രാര്‍ഥനയും. തികച്ചും അപ്രതീക്ഷിതമായാണ് അത് സംഭവിച്ചത്. ഒരു...അഴകേ ആഴിക്കണ്ണാലെ തഴുകും അന്പിളിക്കുഞ്ഞോളേ… ദാവണിയഴകില്‍ അനുശ്രീ; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ
റിയാലിറ്റി ഷോ വഴി മലയാള സിനിമയിലെത്തി പ്രേക്ഷകഹൃദയം കീഴടക്കിയ താരമാണ് അനുശ്രീ. സിനിമാ പാരമ്പര്യമില്ലാത്ത കുടുംബത്തില്‍ നിന്നെത്തിയ താരം സ്വതസിദ്ധമായ അഭിനയശൈലിയിലൂടെയാണ്...