സന്തോഷപൂര്‍ണ്ണമായ കുടുംബജീവിതത്തെ തകര്‍ത്ത ഹര്‍ത്താലിന്റെ പശ്ചാത്തലത്തില്‍ കഥ പറഞ്ഞ ന്ധആള്രൂപങ്ങള്’ എന്ന ചിത്രം യുട്യൂബില്‍ വൈറലാകുന്നു. യുട്യൂബില്‍ പോസ്റ്റ് ചെയ്ത് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ വൈറലായിത്തീര്‍ന്ന ചിത്രം ഇതിനോടകം തന്നെ നാലു ലക്ഷത്തില്‍പ്പരം പ്രേക്ഷകരാണ് കണ്ട ത്. ഒപ്പം ചിത്രം സബ്സ്െ്രെകബ് ചെയ്തവരുടെ എണ്ണം ഒരുലക്ഷത്തിനടു ത്തുമെത്തി.പൂരം സിനി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പ്രവാസിയായ എ.എം.നൗഷാദ് നിര്‍മ്മിച്ച ആള്‍രൂപങ്ങള്‍’ സി.വി.പ്രേംകുമാറാണ് രചന നിര്‍വ്വഹിച്ച് സംവിധാനം ചെയ്തത്.
ഹര്‍ത്താലിന്റെ ജീവിക്കുന്ന രക്തസാക്ഷിയായ കനകനെ നന്ദുവും കനകന്റെ ഭാര്യ വല്സാമണിയെ മായാവിശ്വനാഥും ഓട്ടോ ഗംഗനായി സുധീര്‍ കരമനയും പണിക്കര്‍ സാറായി രാഘവനും ഹാജിയാരായി സി.പി.മേവടയും അഭിനയിച്ചപ്പോള്‍ മറ്റു കഥാപാത്രങ്ങളെ കൈനകരി തങ്കരാജ്, വഞ്ചിയൂര്‍ പ്രവീണ്‍ കുമാര്‍, അയിലം ഉണ്ണികൃഷ്ണന്, സുദര്ശനന് കുടപ്പനമൂട്, കരുണാകരന് കടമ്മനിട്ട, സജനചന്ദ്രന്‍, ആറ്റുകാല്‍ തന്പി, ഉണ്ണിസത്താര്, അരുണ്മഹാദേവന്, സുരേഷ് ദിവാകര, പ്രേംകുമാര്‍ പാലത്തറ, ജിമ്മിചച്ചന് ജോസ്, ഡോ.ഇന്ദ്രബാബു, ശ്രീകല വെഞ്ഞാറമൂട്, വസന്തഉണ്ണി, ദേവീ മേനോന്, ആഭാ ഉണ്ണി, ശ്രീക്കുട്ടി, അലീഷ നുജും, പാര്‍വ്വതി നായര്‍ എന്നിവരാണ് അവതരിപ്പിച്ചത്. അജയ് തുണ്ട ത്തില്‍