കട്ടപ്പന: രണ്ടു ദിവസം മുമ്പ് ജനിച്ച പശുക്കുട്ടിയാണ് ഇപ്പോള്‍ കട്ടപ്പനയിലെ താരം. കല്ലുകുന്ന് വടക്കേകൈതക്കാറ്റ് കൊച്ചുമോന്റെ വീട്ടിലെ പശു ചൊവ്വാഴ്ച രാത്രിയിലാണ് അപൂര്‍വ രൂപിയായ കിടാവിന് ജന്മം നല്‍കിയത്. ഇതുവരെ പേരിട്ടിട്ടില്ലാത്ത കിടാവിന് ആടിന്റെ ഉടലും പശുവിന്റെ തലയും പന്നിയുടെ മൂക്കുമാണുള്ളത്. കിടാവ് കരയുന്നത് ആടിന്റെ ശബ്ദത്തിലാണ്. തലയ്ക്കു ഭാരക്കൂടുതലുള്ളതിനാല്‍ ഇതിന് തനിയെ എഴുന്നേറ്റു നില്ക്കാന് കഴിയുന്നില്ല. ഇതിനാല്‍ വീട്ടുകാര്‍ നിപ്പിള്‍ കുപ്പിയിലാണ് പാല് കൊടുക്കുന്നത്. നാട്ടിലെ താരമായ ഈ പശുക്കിടാവിനെ കാണാന്‍ ധാരാളം പേരാണ് കൊച്ചുമോന്റെ വീട്ടിലേക്ക് എത്തുന്നത്.
Related posts
വലിക്കെടാ.. വലിക്ക്… സിംഹവും ബോഡിബിൽഡറും തമ്മിൽ വടംവലി..! വൈറലായി വീഡിയോ
ന്യൂഡൽഹി: ആനയും മനുഷ്യരുമായുള്ള വടംവലി മലയാളികൾക്കു സുപരിചിതമാണ്. എന്നാൽ സിംഹവുമായുള്ള വടംവലി കേട്ടിട്ടുണ്ടാകില്ല. അത്തരത്തിലൊരു വടംവലിയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായി...എനിക്കീ വിശപ്പിന്റെ അസുഖം കൂടുതലാണേ… പറക്കുന്ന ഡ്രോണിനെ ചാടിപ്പിടിച്ച് മുതല… പിന്നാലെ സ്ഫോടനം!
ലോകത്ത് ഡ്രോണുകളുടെ ഉപയോഗം വ്യാപമായിക്കൊണ്ടിരിക്കുകയാണ്. ഇവയുടെ പറക്കൽ വിവാദങ്ങൾ ഉയർത്തുന്നതിനൊപ്പം കൗതുകമാകാറുമുണ്ട്. ഡ്രോണുമായി ബന്ധപ്പെട്ടു സമൂഹമാധ്യമത്തിൽ പ്രചരിച്ച ഒരു വീഡിയോ നിമിഷനേരംകൊണ്ടാണു...ഇന്നത്തെ തലമുറയുടെ കാര്യം കേട്ടാൽ തലയിൽ കൈവയ്ക്കും… പിറന്നാൾ സമ്മാനമായി അമ്മ മൊബൈൽ ഫോൺ വാങ്ങിക്കൊടുത്തില്ല; 15കാരൻ തൂങ്ങി മരിച്ചു
പിറന്നാൾ ദിനത്തിൽ സമ്മാനങ്ങൾ കൊടുക്കുന്നത് പതിവാണ്. അവനനവന്റെ കൈയിലുള്ള പണത്തിന് തക്കതായ എന്തെങ്കിലുമൊക്കെ പിറന്നാൾ കുട്ടിക്ക് വാങ്ങിക്കൊടുക്കാറുമുണ്ട്. എന്നാൽ പിറന്നാൾ സമ്മാനം...