ശബരിമല: ശബരിമലവാസന്റെ പൂങ്കാവനത്തിലെത്തുന്ന ഭക്തര്‍ക്കായി സന്തൂറില്‍ നാദ വിസ്മയം തീര്‍ക്കുകയാണ് ഉക്രൈയിനില്‍ നിന്നു വന്ന വാദിം ബട്ടൂര എന്ന സന്യാസി. സന്തൂറുമായി ലോകം ചുറ്റിയതിനു ശേഷമാണ് വാദിം ബട്ടൂര ശബരിമലയിലെത്തുന്നത്. തിരക്കില്‍ നിന്ന് ഒഴിഞ്ഞ അയ്യപ്പന്‍ന്മാര്‍ മകരവിളക്കു ദര്‍ശനത്തിനായി ഒരുക്കിയ ഇലപ്പന്തലിലാണ് ബട്ടൂരയുടെ സന്തൂര്‍ വാദനം.
രണ്ടു പതിറ്റാണ്ടായി കൊണ്ടു നടക്കുന്ന സന്തൂറാണാണ് ഇദ്ദേഹത്തിന്റെ സന്തത സഹചാരി. ഭാരതീയ സംഗീതത്തിലെ വിവിധരാഗങ്ങളുടെ വാദനം കൊണ്ട് പര്‍ണശാലയിലെ സ്വാമിമാരെയാകെ ആനന്ദിപ്പിക്കുകയാണ് ഇദ്ദേഹം. ഇതാദ്യമായാണ് വാദിം ശബരിമലയിലെത്തുന്നത്. ലക്ഷക്കണക്കിന് ഭക്തരെത്തുന്ന ശബരിമലയുടെ ചൈതന്യം തന്നില്‍ ആത്മഹര്‍ഷമുണ്ടാക്കുന്നെന്നും ഇദ്ദേഹം പറയുന്നു.