ഇനിയും വാങ്ങാം പക്ഷേ..! മാര്‍ക്ക് കുറഞ്ഞ തില്‍ വീട്ടുകാര്‍ വഴക്കു പറഞ്ഞു; നാടുവിട്ട വിദ്യാര്‍ഥിയെ ബാംഗ്ലൂരില്‍ കണ്ടെത്തി

KTM-STUDENTകടുത്തുരുത്തി: പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിന് വീട്ടുകാര്‍ വഴക്ക് പറഞ്ഞതിനെ തുടര്‍ന്ന് വീട് വിട്ടിറങ്ങിയ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയെ ബ്ലാംഗ്ലൂരില്‍ നിന്നും കടുത്തുരുത്തി പോലീസ് കണ്ടെത്തി. വെള്ളാേള്‍രിയില്‍ മാതൃസഹോദരിയുടെ വീട്ടില്‍ താമസിച്ചു പഠിക്കുന്ന കാനാട്ട് വീട്ടില്‍ ആദിത്യ (സോനു–14) വിനെയാണ് ഇന്നലെ വൈകൂന്നേരം 3.30 ഓടെ ബ്ലാംഗ്ലൂരു രാജാജി നഗറിലെ ചായക്കടയില്‍ നിന്നും എസ്‌ഐ കെ.കെ. ഷംസുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കണ്ടെത്തിയത്.

വിദ്യാര്‍ഥിയുടെ കൈയ്യിലുണ്ടായിരുന്ന മൊബൈല്‍ ഫോണിലേക്ക് തുടര്‍ച്ചയായി എസ്എംഎസ് അയച്ചുക്കൊണ്ടാണ് ലൊക്കേഷന്‍ മനസിലാക്കി പോലീസ് കുട്ടിയെ കണ്ടു പിടിച്ചത്. തിങ്കളാഴ്ച്ച ഇവിടെയെത്തിയ സോനു അന്നുതന്നെ ഹോട്ടലില്‍ ജോലി നോക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇന്ന് വിദ്യാര്‍ഥിയുമായി പോലീസ് സംഘം കടുത്തുരുത്തിയിലെത്തും.

ഞായറാഴ്ച്ച രാവിലെ പതിനൊന്നോടെ തളിയില്‍ ക്ഷേത്രത്തില്‍ ഉത്സവം കൂടാന്‍ പോകുകയാണെന്നു പറഞ്ഞാണ് ആദിത്യ വീട്ടില്‍ നിന്നിറങ്ങിയതെന്ന് വീട്ടുകാര്‍ നല്‍കിയില്‍ പരാതിയില്‍ പറഞ്ഞിരുന്നു. വര്‍ക്കല സ്വദേശിയായ വിദ്യാര്‍ഥിയുടെ മാതാവ് വിദേശത്തായതിനാല്‍ ഒരു വര്‍ഷമായി മാതൃസഹോദരിയുടെ വീട്ടില്‍ നിന്നായിരുന്നു പഠിച്ചിരുന്നത്.

Related posts