പുകവലിയുടെ സാന്നിധ്യം അറിഞ്ഞാല്‍ ചുമയ്ക്കും! മനുഷ്യനല്ല, പരസ്യ ബോര്‍ഡ്! പുകവലിയേക്കുറിച്ചുള്ള മുന്നറിയിപ്പ് ഇനിമുതല്‍ ഇങ്ങനെ! വീഡിയോ കാണാം!

3BFFB4B700000578-4102944-image-a-10_1483985033043സ്വീഡനിലെ സ്‌റ്റോക്‌ഹോം നഗരത്തില്‍ ഒരു വ്യത്യസ്തമായ പരസ്യ ബോര്‍ഡുണ്ട്. അതിനടുത്ത് പോയി സിഗരറ്റ് പുകച്ചാല്‍ അതില്‍ കാണുന്ന മനുഷ്യന്‍ ചുമയ്ക്കാന്‍ തുടങ്ങും.

സ്വീഡനിലെ പ്രശസ്തമായ ഒരു മരുന്നു കമ്പനിയുടെ നൂതനമായ പരസ്യ ആശയമാണിത്. ചുമച്ചു കഴിഞ്ഞാല്‍ കമ്പനി വില്‍ക്കുന്ന മരുന്നുകളുടെ പട്ടികയും പരസ്യ ബോര്‍ഡില്‍ തെളിയും. ആളുകളെ പുകവലിയുടെ ദൂഷ്യവശങ്ങളെക്കുറിച്ചത് ബോധ്യപ്പെടുത്തുന്നതിനാണ് ഈ പരസ്യ ബോര്‍ഡ് സ്ഥാപിച്ചത്.

ആനിമേഷന്‍ ഉപയോഗിച്ചുകൊണ്ടാണ് ഈ പരസ്യം നിര്‍മ്മിച്ചിരിക്കുന്നത്. പരസ്യ ബോര്‍ഡില്‍ ഘടിപ്പിച്ചിരിക്കുന്ന സ്‌മോക്ക് ഡിറ്റക്ടേഴ്‌സ് ആണ് പുകയുടെ സാന്നിധ്യം തിരിച്ചറിയുന്നത്. പുകവലിച്ച ശേഷം ബോര്‍ഡിന്റെ മുന്‍പിലൂടെ കടന്നുപോകുന്നവരെ ഈ ഡിറ്റക്ടര്‍ തിരിച്ചറിയും.

പുകവലിക്കാനായി മാത്രം ആളുകള്‍ ഒന്നിച്ചു കൂടുന്ന ഒരു സ്ഥലത്താണ് ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്. ചുമയ്ക്കു ശേഷം, മരുന്നു കമ്പനിയുടെ പരസ്യമാണ് കാണിക്കുക. പുതു വര്‍ഷത്തില്‍ പുതിയ തീരുമാനങ്ങള്‍ എന്ന ആകര്‍ഷകമായ പരസ്യവാചകവും ബോര്‍ഡില്‍ കാണിക്കുന്നുണ്ട്.

Related posts