ഖാദി കലണ്ടറില്‍ നിന്ന് മഹാത്മാഗാന്ധിയെ ഒഴിവാക്കിയ നടപടി വിവാദത്തിലായിരിക്കേ അടുത്ത പുലിവാല് പിടിച്ച് ബിജെപി. ഹരിയാന ആരോഗ്യമന്ത്രി അനില്‍ വിജാണ് പുതിയ വിവാദത്തിന് വഴിവച്ചിരിക്കുന്നത്. ഖാദിയുടെ വില്‍പ്പന കുറയാന്‍ കാരണം ഗാന്ധിയുടെ ചിത്രമാണെന്നുമാണ് മന്ത്രിയുടെ അഭിപ്രായം. ഗാന്ധിയെക്കാള്‍ വിപണന മൂല്യമുള്ള നേതാവാണ് മോദി. കാലക്രമേണ നോട്ടുകളില്‍നിന്ന് ഗാന്ധിയുടെ ചിത്രം മാറ്റുമെന്നും മന്ത്രി പറയുന്നു. പ്രസ്താവന വിവാദമായതോടെ ബിജെപി കേന്ദ്രനേതൃത്വം മന്ത്രിയെ വിളിച്ച് പ്രസ്താവന തിരുത്താന്‍ ആവശ്യപ്പെട്ടതായി സൂചനയുണ്ട്.
മഹാത്മാ ഗാന്ധിയുടെ പേരില്‍ പേറ്റന്റ് ഉള്ള ഉല്‍പ്പന്നമല്ല ഖാദി. ഗാന്ധിയുടെ പേരു മൂലം ഖാദിയുടെ വില്‍പ്പന കുറയുകയാണ് ഉണ്ടായിരിക്കുന്നത്. രൂപയുടെ കാര്യത്തിലും ഇതുതന്നെയാണ് സംഭവിക്കുന്നത്. മഹാത്മാ ഗാന്ധിയുടെ ചിത്രം കറന്‍സിയില്‍ വന്ന അന്നു മുതല്‍ അതിന്റെ മൂല്യം ഇടിഞ്ഞു തുടങ്ങിയെന്നും വിജ് പറയുന്നു.