വെഞ്ഞാറമൂട്: യുവതിയെ ആക്രമിക്കുവാന്‍ ശ്രമിച്ച കേസില്‍ പ്രതി അറസ്റ്റില്‍. കര്‍ഷക മോര്‍ച്ച ജില്ലാ സെക്രട്ടറി നെല്ലനാട് ശശിയെയാണ് വെഞ്ഞാറമൂട് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം നെല്ലനാട് ചന്ദ്രശേഖരന് നായരുടെ ഉടമസ്ഥതയിലുള്ള നെല്ലനാട്ടെ റേഷന്‍ കട അടയ്ക്കുന്നതുമായി ബന്ധപ്പെട്ടാണ് സംഭവം.
പരാതിയുടെ അടിസ്ഥാനത്തില്‍ റേഷന്‍ കട അടയ്ക്കുന്നതിനെതിരേ നൂറോളം സ്ത്രീകള്‍ എതിര്‍പ്പുമായി കടയ്ക്കു മുന്നില്‍ എത്തിയിരുന്നു. നെടുമങ്ങാട് സപ്ലൈ ഓഫീസര്‍ എത്തി കട അടപ്പിക്കാന്‍ ശ്രമിച്ചെങ്കിലും സ്ത്രീകളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് കട അടക്കാന്‍ കഴിഞ്ഞില്ല.
കടയ്ക്കെതിരേ പരാതി നല്കിയ നെല്ലനാട് ശശിയും ബിജെപി പ്രവര്‍ത്തകരും വിഷയത്തില്‍ ഇടപെടുകയും സ്ത്രീകളെ കൈയ്യേറ്റം ചെയ്യുകയും പ്രതിഷേധത്തിന് നേതൃത്വം നല്കിയ സ്ത്രീയെ ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്തു എന്നാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ഹാജരാക്കി.