വണ്ടിത്താവളം: മീനാക്ഷിപുരത്തിനടുത്തുള്ള മൂലക്കടയിലെ സ്വകാര്യ തെങ്ങിന് തോപ്പില്‍ എക്സൈസ് കമ്മീഷണര്‍ ഋഷിരാജ്സിംഗ് മിന്നല്‍ പരിശോധന നടത്തി.തോപ്പില്‍ അളവില്‍ കൂടുതലായി സൂക്ഷിച്ചിരുന്ന 127 ലിറ്റര്‍ കള്ള് കണ്ടെത്തി. തോപ്പുകളില്‍ ഉണ്ടാക്കുന്ന കള്ള് പകല്‍സമയത്ത് ശേഖരിച്ചുവയ്ക്കാന്‍ പാടില്ല എന്നതാണ് നിയമം. അത് ലംഘിച്ച് ശേഖരിച്ചുവെച്ചതിനാണ് കേസ്സെടുത്തത്.
പാലക്കാട് ജില്ലയിലെ വിവിധ സ്കൂളുകളിലും മറ്റുമായി ലഹരിവിരുദ്ധ ബോധവത്ക്കരണ ക്ലാസ്സുകള്‍ നടത്തി തിരിച്ചുപോകുന്നതിനിടെയാണ് മീനാക്ഷിപുരത്തെ തെങ്ങിന്തോപ്പുകളില് മിന്നല്‍ പരിശോധന നടത്തിയത്