സൗദി പൊതുമാപ്പ് പ്രഖ്യാപിച്ചു; അനധികൃതമായി താമസിക്കുന്നവര്‍ക്ക് ശിക്ഷ കൂടാതെ നാട്ടിലേക്ക് മടങ്ങാം

saudipothu_1301

റിയാദ്: സൗദി അറേബ്യയില്‍ മൂന്നു മാസത്തെ പൊതുമാപ്പ് പ്രഖ്യാപിച്ചു. ഇതോടെ നിയമം ലംഘിച്ച് സൗദിയില്‍ കഴിയുന്ന വിദേശികള്‍ക്ക് ഈ കാലയളവില്‍ ശിക്ഷ കൂടാതെ നാട്ടിലേക്ക് മടങ്ങാം. പൊതുമാപ്പ് ഞായറാഴ്ച പ്രാബല്യത്തില്‍ വരും. ഏപ്രില്‍ 12വരെയാണ് പൊതുമാപ്പ്.

ക്രിമിനല്‍ കുറ്റം ഒഴികെയുള്ള കുറ്റങ്ങള്‍ക്ക് പൊതുമാപ്പ് പ്രയോജനപ്പെടുത്താം. ട്രാഫിക് ലംഘനങ്ങള്‍, ക്രിമിനല്‍ കുറ്റങ്ങള്‍ എന്നിവക്ക് പൊതുമാപ്പ് ബാധകമല്ല. വീസ കാലാവധി കഴിഞ്ഞിട്ടും സൗദിയില്‍ തങ്ങുന്ന ഹജ് തീര്‍ഥാടകള്‍ക്കും പൊതുമാപ്പ് ബാധകമാണ്. ലേബര്‍ ഓഫീസില്‍ ടിക്കറ്റ് ഉള്‍പ്പെടെയുള്ള യാത്രാരേഖകള്‍ ഹാജരാക്കണം.

Related posts