ഓട്ടോ സ്‌പോട്ട് / ഐബി
അമേരിക്കന്‍ കമ്പനിയായ ഫോര്‍ഡിന് ഇന്ത്യയില്‍ മികച്ച മുന്നേറ്റത്തിന് അവസരം നല്കിയ മോഡലാണ് എക്കോസ്‌പോര്‍ട്ട്. ഇന്ത്യയില്‍ മറ്റു കമ്പനികളുമായുള്ള മത്‌സരത്തില്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് ഫോര്‍ഡ് കിതച്ചപ്പോള്‍ കമ്പനിയെ മുന്നോട്ടു നടത്തിയത് എക്കോ സ്‌പോര്‍ട്ട് എന്ന കോംപാക്ട് എസ്‌യുവിയായിരുന്നു. ഈ വിഭാഗത്തില്‍ മറ്റു കമ്പനികള്‍ നല്കാത്ത വിധത്തിലുള്ള ആധുനിക സംവിധാനങ്ങളും ഫോര്‍ഡ് എക്കോ സ്‌പോര്‍ട്ടില്‍ നല്കിയിട്ടുണ്ട്.
പുറംഭാഗം: യുവത്വം തുളുമ്പുന്ന ഡിസൈനാണ് എക്കോസ്‌പോര്‍ട്ടിന്‍റെ മുഖമുദ്ര. നാലു മീറ്റര്‍ ഹാച്ച്ബാക്കുകളില്‍ നല്കാത്തവിധം ടെയില്‍ മൗണ്ടഡ് സ്‌പെയര്‍ വീല്‍ വാഹനത്തിന് പ്രത്യേക ആഢ്യത്വം പകരുന്നുണ്ട്. ക്രോം ഫിനീഷിംഗിലുള്ള വലിയ ഗ്രില്ലും, ഫോഗ്‌ലാമ്പും ബോണറ്റിനോടു ചേര്‍ന്നു നില്‍ക്കുന്ന ചെറിയ ഹെഡ് ലാമ്പുകളും മുന്‍ഭാഗം ആകര്‍ഷകമാക്കുന്നു.
മറ്റു വാഹനങ്ങളെ അപേക്ഷിച്ച് ഉയരത്തിലാണ് ഫോഗ് ലാമ്പുകളുടെ സ്ഥാനം. ഉയരമുള്ള ബോണറ്റ് ആണെങ്കിലും െ്രെഡവിംഗിനു തടസമാവുന്നില്ല എന്നത് എടുത്തു പറയേണ്ട ഒന്നാണ്. 80 ഡിഗ്രി ആംഗിളില്‍ തുറക്കാവുന്ന ഡോറുകള്‍ മുതിര്‍ന്നവര്‍ക്ക് അനായാസം പ്രവേശിക്കാനുള്ള സൗകര്യം നല്കുന്നുണ്ട്.
വശത്തേക്കു തുറക്കാവുന്ന ടെയില്‍ ഗേറ്റിന്‍റെ നടുവിലാണ് സ്‌പെയര്‍ വീലിന്‍റെ സ്ഥാനം. സിംപിള്‍ ടച്ച് ഓപ്പണ്‍ ഡോര്‍ ആയതിനാല്‍ തുറക്കാനും എളുപ്പം. ഒപ്പം വശങ്ങളിലും ഡോറിലുമായി ടെയില്‍ ലാമ്പ് ക്ലസ്റ്ററും.
ഉള്‍വശം: ബ്ലാക്ക്, ഗ്രേ, സില്‍വര്‍ പാലറ്റില്‍ തീര്‍ത്ത ഉള്‍വശം ഫോര്‍ഡ് എക്കോസ്‌പോര്‍ട്ടിന് പ്രീമിയം ലുക്ക് നല്കുന്നുണ്ട്. അച്ചടക്കത്തോടെ തയാറാക്കിയിരിക്കുന്ന സെന്‍ട്രല്‍ കണ്‍സോളില്‍ വയര്‍ലെസ് ടെലിഫോണി സംവിധാനമുള്‍പ്പെടെയുള്ള ഇന്‍ഫോടെയ്‌മെന്‍റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിവ നല്കിയിരിക്കുന്നു. വോയിസ് കമാന്‍ഡ് വഴി ടെലിഫോണിക് സൗകര്യം ഉപയോഗിക്കാം.
മുതിര്‍ന്ന പൗരന്മാര്‍ക്കായി കൂടുതല്‍ ലെഗ് സ്‌പേസുള്ളതിനൊപ്പം ഉയരമുള്ള സീറ്റുകള്‍ മറ്റൊരു പ്രത്യേകതയാണ്. ഹൈഡ്രോളിക് ഹൈറ്റ് അഡ്ജസ്റ്റബിള്‍ െ്രെഡവര്‍സീറ്റ്, കോ െ്രെഡവര്‍ സീറ്റിനു താഴെ സ്‌റ്റോറേജ് സ്‌പേസ്, ഡബിള്‍ ഫോള്‍ഡബിള്‍ റിയര്‍ സീറ്റ്, ടില്‍റ്റ് ആന്‍ഡ് ടെലിസ്‌കോപിക് അഡ്ജസ്റ്റബിള്‍ സ്റ്റിയറിംഗ് വീല്‍, ലെതര്‍ ഫിനിഷിംഗ് സീറ്റുകള്‍ എന്നിവയും ഇക്കോ സ്‌പോര്‍ട്ടിനുണ്ട്.
എന്‍ജിന്‍: 1 ലിറ്റര്‍, 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനുകളിലും 1.5 ഡീസല്‍ എന്‍ജിനിലുമാണ് എക്കോ സ്‌പോര്‍ട്ട് എത്തുന്നത്. 1498 സിസി ഡീസല്‍ എന്‍ജിന്‍ 98.59 ബിഎച്ച്പി പവറില്‍ 205എന്‍എം ടോര്‍ക്ക് ഉത്പാദിപ്പിക്കുന്നു. 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ 112 പിഎസ് പവറില്‍ 140 എന്‍എം ടോര്‍ക്ക് ഉത്പാദിപ്പിക്കുമ്പോള്‍ 1 ലിറ്റര്‍ എക്കോ ബൂസ്റ്റ് ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ 125 പിഎസ് പവറില്‍ 170 എന്‍എം ടോര്‍ക്കാണ് ഉത്പാദിപ്പിക്കുന്നത്.
1.5 ലിറ്ററില്‍ 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സിലും 6 സ്പീഡ് ഡുവര്‍ ക്ലച്ച് ഓട്ടോ ബോക്‌സിലും ലഭിക്കും. അതേസമയം 1 ലിറ്റര്‍ എന്‍ജിന് മാന്വല്‍ ഗിയര്‍ ബോക്‌സേ നല്കിയിട്ടുള്ളൂ. ഡീസല്‍ എന്‍ജിനും 5 സ്പീഡ് മാന്വല്‍ ഗിയര്‍ ബോക്‌സാണ് നല്കിയിരിക്കുന്നത്.
സുരക്ഷ: ബേസ് മോഡലില്‍ ഡുവല്‍ എയര്‍ബാഗ്. ടോപ് എന്‍ഡില്‍ ആറ് എയര്‍ ബാഗുകള്‍. ഒപ്പം എബിഎസ്, ഇബിഡി, ട്രാക്ഷന്‍ കണ്‍ട്രോള്‍, ഹില്‍ ലോഞ്ച് അസിസ്റ്റ്, എമര്‍ജന്‍സി അസിസ്റ്റ് എന്നിവയും.
എമര്‍ജന്‍സി അസിസ്റ്റ്
പ്രീമിയം വാഹനങ്ങളില്‍ മാത്രമുള്ള സംവിധാനമാണിത്. അപകടത്തില്‍പ്പെട്ടാല്‍ വാഹനവുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈല്‍ ഫോണില്‍നിന്ന് അപകടസന്ദേശം തൊട്ടടുത്തുള്ള എമര്‍ജന്‍സി സര്‍വീസുകളിലേക്ക് അയയ്ക്കും. സ്‌പെഷല്‍ നമ്പര്‍ നല്കിയിട്ടുണ്ടെങ്കില്‍ ആ നമ്പറിലേക്കും സന്ദേശം ലഭിക്കും. വാഹനം എവിടെയാണെന്ന് ട്രാക്ക് ചെയ്യാന്‍ കഴിയുന്ന വിധത്തിലുള്ള സംവിധാനമാണിത്. എയര്‍ ബാഗുകള്‍ പുറത്തുവന്നാലോ ഫ്യുവല്‍ കേബിള്‍ മുറിഞ്ഞാലോ ആണ് അപകടസന്ദേശം അയയ്ക്കുക.
സര്‍വീസ്
www.india.ford.com വഴി ഫോര്‍ഡ് പ്രോമിസ് എന്ന സര്‍വീസ് അസിസ്റ്റന്‍സില്‍ രജിസ്റ്റര്‍ ചെയ്താല്‍ സര്‍വീസ് സംബന്ധമായ സഹായങ്ങള്‍ ലഭിക്കും.