എന്നും വിവാദനായകനാണ് സ്വാമി ഓം. കളേഴ്സ് ടിവിയിലെ ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ പങ്കെടുത്ത സ്ത്രീയെ തലോടിയാണ് അദ്ദേഹം ആദ്യം വാര്‍ത്തകളില്‍ നിറയുന്നത്. ഇപ്പോഴിത വീണ്ടും സ്വാമി വൈറലാകുകയാണ്. വില്ലത്തരം കൊണ്ടാണ് ഇത്തവണയും വാര്‍ത്തയിലിടം പിടിക്കുന്നത്. ന്യൂസ് നേഷന്‍ ചാനലിലെ തത്സമയ പരിപാടിയില്‍ സ്ത്രീകളെ പച്ചത്തെറി വിളിച്ചാണ് സ്വയം പ്രഖ്യാപിത സ്വാമി വാര്‍ത്ത സൃഷ്ടിച്ചത്. സ്ത്രീകളെ കേട്ടാല്‍ അറക്കുന്ന തെറിവിളിച്ച സ്വാമിക്ക് അതിന് സമ്മാനവും ലഭിച്ചു. ഷോയില്‍ പങ്കെടുത്തവരുടെ ഉഗ്രന്‍ തല്ല്.
പരിപാടിക്കിടെ സ്ത്രീകളെ അധിക്ഷേപിച്ചതാണ് കാണികളെ പ്രകോപിപ്പിച്ചത്. സ്വാമി ഞങ്ങളെ സംസാരിക്കാന്‍ അനുവദിക്കൂ എന്ന് ഒരു സ്ത്രീ പറയുന്നതും അതിനോടുള്ള പ്രതികരണമായി സ്വാമി തെറി വിളിക്കുന്നതുമാണ് വീഡിയോയില്‍. സ്വാമിയുടെ തെറിവിളിയുടെ സമയത്ത് ദൃശ്യത്തില്‍ ബീപ്പ് സൗണ്ടാണ്. തന്നെ തല്ലുന്നവരെ സ്വാമി തിരിച്ചുതല്ലാന്‍ ശ്രമിക്കുന്നുണ്ട്. എല്ലാവരും കൂട്ടത്തോടെ മേഞ്ഞിട്ടു പോകുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്.