
സ്പാനിഷ് താരം പെഡ്രോ (71) ചെല്‍സിയുടെ മൂന്നാം ഗോള്‍ നേടി. വിജയത്തോടെ 21 കളികളില്‍ നിന്നും 52 പോയിന്റുമായി ചെല്‍സി ഒന്നാം സ്ഥാനത്താണ്. നിലവിലെ ചാമ്പ്യന്മാരായ ലീസ്റ്റര്‍, അത്രയുടെ കളികളില്‍ നിന്നും 21 പോയിന്റുമായി 15-ാം സ്ഥാനത്താണ്. പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള ടോട്ടനം എതിരില്ലാത്ത നാലു ഗോളുകള്‍ക്കു വെസ്റ്റ് ബ്രോംവിച്ചിനെ പരാജയപ്പെടുത്തി.
സൂപ്പര്‍ താരം ഹാരി കെയ്ന്‍ ഹാട്രിക് പ്രകടനത്തോടെ(12,77,82) തിളങ്ങിയപ്പോള്‍ വെസ്റ്റ് ബ്രോംവിച്ചിന്റെ ഗാരത് മക്ക്യൂലെയുടെ സെല്‍ഫ് ഗോള്‍ ടോട്ടനത്തിന്റെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി. സ്വാന്‍സി സിറ്റിക്കെതിരേ ആഴ്സണലിന്റെ വിജയം എതിരില്ലാത്ത നാലു ഗോളുകള്‍ക്കായിരുന്നു.