പൊൻകുന്നം: വിഷം ഉള്ളിൽച്ചെന്നു മരിച്ചയാളുടെ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിക്കാൻ തയാറെടുക്കവേ സ്ഥലത്തെത്തി പോലീസ് തടഞ്ഞു. പോലീസ് മൃതദേഹം ഏറ്റെടുത്തു പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജിലേക്കു മാറ്റി.
പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടുകൊടുത്ത മൃതദേഹം പിന്നീടു സംസ്കരിച്ചു.തെക്കേത്തുകവല പടനിലം കൊന്നയ്ക്കൽ മോഹൻലാലിനെ(51) കഴിഞ്ഞ ശനിയാഴ്ചയാണു വിഷം ഉള്ളിൽച്ചെന്ന നിലയിൽ കണ്ടെത്തിയത്.
മൃതദേഹം ഏറ്റുവാങ്ങിയ ബന്ധുക്കൾ വീട്ടിലെത്തിച്ചു സംസ്കാരം നടത്താനൊരുങ്ങവെ ഇന്നലെ ഉച്ചയോടെ പൊൻകുന്നം പോലീസെത്തി മൃതദേഹം ഏറ്റെടുക്കുകയായിരുന്നു. അസ്വാഭാവിക മരണത്തിനു കേസെടുത്തു.ഇന്നലെ വൈകുന്നേരം വീട്ടിലെത്തിച്ച മൃതദേഹം സംസ്കരിച്ചു. ഭാര്യ: മിനി. മക്കൾ: വിഥുൻ, വിനു. മരുമകൻ: പ്രശാന്ത്.