ഇന്ന് എല്ലാ മേഖലകളിളും ശോഭിക്കുവാന്‍ പെണ്‍കുട്ടികള്‍ക്ക് സാധിക്കും. പണ്ട് ആണ്‍കുട്ടികള്‍ക്ക് ചെയ്യുവാന്‍ പറ്റുന്ന കാര്യങ്ങള്‍ പെണ്‍കുട്ടികള്‍ക്ക് ചെയ്യാന്‍ പറ്റുന്ന കാര്യങ്ങള്‍ എന്നിങ്ങനെ വേര്‍തിരിവുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന് ആ വേര്‍തിരിവ് ഇല്ലാതായിരിക്കുകയാണ്. ഒട്ടുമിക്ക എല്ലാമേഖലകളിലും തുല്യവളര്‍ച്ചയാണ് ലഭിക്കുന്നത്. റക്ഷ്യക്കാരിയായ എന്‍വിക്ക് സാദ്വക്കാസ് എന്ന ഒന്‍പതുവയസുകാരിയുടെ പ്രകടനം ഏവരെയും കൗതുകത്തിലാഴ്ത്തിയിരിക്കുകയാണ്.
കാരണം മറ്റൊന്നുമല്ല, ബോക്‌സിംഗിലെ അവളുടെ പ്രകടനം തന്നെയാണ് ഇതിനുപിന്നില്‍. മൂന്നാം വയസുമുതല്‍ ബോക്‌സിംഗ് അഭ്യസിക്കുന്ന എന്‍വിക് ഒരു മിനിറ്റില്‍ 100 പഞ്ചാണ് ചെയ്യുന്നത്. 38 കാരനായ പിതാവ് റെസ്ട്രാമാണ് ഈ മിടുക്കിയുടെ പരിശീലകന്‍. ഇപ്പോള്‍ ഈ ഒന്പതുവയസുകാരിയുടെ ഒരു വീഡിയോയാണ് സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധയാകര്‍ഷിച്ചിരിക്കുന്നത്.
ഒരു മരത്തില്‍ പഞ്ച് (ഇടി) ചെയ്യുകയും അതിന്റെ ആഘാതത്തില്‍ മരത്തിന്റെ തൊലി തെറിച്ചുപോകുകയും തുടര്‍ച്ചയായ പഞ്ചിങ്ങിലൂടെ മരം താഴെ വീഴുവാന്‍ തുടങ്ങുന്ന രംഗങ്ങളൊക്കെയാണ് വീഡിയോയില്‍ ഉളളത്. മരം പോയിട്ട് പേപ്പര്‍ കെട്ടിനിട്ട് ഇടിച്ചാല്‍ പോലും കൈ വേദനിക്കുമെന്ന് നമുക്കറിയാം. എന്നാല്‍ പഞ്ചിങ്ങിന്റെ സമയത്ത് വേദനയുടെ ഒരംശംപോലും ഈ കൊച്ചുമിടുക്കിയുടെ മുഖത്ത് പ്രതിഫലിക്കുന്നില്ല. എന്തായാലും വീഡിയോ ഇതിനോടകം ജനശ്രദ്ധനേടിയിരിക്കുകയാണ്.