ജപ്പാനിലെ ഹോട്ടലുകളില്‍ ഇനി വെയ്റ്ററുണ്ടാകുമോ എന്നതു സംശയമാണ്. അവിടെയെല്ലാം ഇനി റോബോട്ടുകളാവും നിയന്ത്രിക്കുക. ഇലക്ട്രോണിക്സ് രാജാക്കന്മാരായ പാനസോണിക്കാണ് ഹോസ്പി എന്ന റോബോട്ടുകളുടെ കണ്ടു പിടിത്തത്തിനു പിന്നില്‍. ഹോട്ടലുകളിലെത്തുന്നവര്‍ക്ക് കുപ്പിവെള്ള വിതരണം മാത്രമല്ല, ബസ് വിവരങ്ങളും ഇവര്‍ കൃത്യമായി അറിയിക്കും. എല്ലാ അറിയിപ്പുകളും ഇംഗ്ലീഷ്,
അഞ്ചു ദിവസത്തെ പരീക്ഷണാര്‍ഥം ജനുവരി 18വരെ റോബോട്ടുകളെ ക്രൗണ്‍ പ്ലാസാ അനാ നരീറ്റ ഹോട്ടലിലാണ് ഇപ്പോള്‍ വെച്ചിരിക്കുന്നത്. ശേഷം ഇവയെ നരീറ്റ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് മാറ്റും. വസ്തുക്കള്‍ എടുത്തു മാറ്റാനുള്ള കഴിവും പാത്രങ്ങള്‍ വൃത്തിയായി കഴുകുന്നതുമാണ് ഹോസ്പികളെ മറ്റു റോബോട്ടുകളില്‍ നിന്നു വ്യത്യസ്തനാക്കുന്നത്.
ജപ്പാനിലെ ആശുപത്രികളില്‍ നിലവില്‍ സേവനത്തിലുള്ള ഹോസ്പികള്ക്ക് ഉപഭോക്താക്കളുടെ ആവശ്യമറിഞ്ഞ് സേവനം ഉറപ്പു വരുത്താനാകുമെന്ന് തെളിയിക്കാനാണിത്. ആശുപത്രിയില്‍ രോഗികള്‍ക്ക് മരുന്നെത്തിക്കുകയാണ് ഹോസ്പികളുടെ പ്രധാന ജോലി.
അഞ്ചടിക്കു താഴെയാണ് ഇവയുടെ ഉയരം. ചെറിയ ശരീരവും തലയുമുള്ള ഹോസ്പികള്ക്കു കഴുത്തില്ല. ഇവയുടെ മുഖത്തുള്ള സ്ക്രീനില്‍ ചെറു ചിരിയോ എഴിത്തോ എപ്പോഴും കാണാം. 2004 മുതല്‍ ഹോസ്പികളുടെ കുപിടിത്തത്തിലാണ് പാനസോണിക്ക്. 2014 മുതല്‍ ആശുപത്രികളില്‍ ഇവ പ്രവര്‍ത്തിച്ചു തുടങ്ങി.