പോത്തന്‍കോട്: സാംസ്കാരിക നേതാക്കളെ തെരഞ്ഞുപിടിച്ച് ആക്രമിക്കുന്ന വര്‍ഗീയ ഫാസിസ്റ്റ് ശക്തികളുടെ അജണ്ട സാംസ്കാരിക കേരളത്തില്‍ ചെലവാകില്ലെന്ന് ഭരണ പരീഷ്കാര കമ്മീഷന് ചെയര്മാന് വി.എസ്.അച്യുതാനന്ദന്. പോത്തന്‍കോട് കരൂര്‍ എക്സലിന്റെ 36 മത് വാര്‍ഷികാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുക യായിരുന്നു അദ്ദേഹം.
ബാംഗ്ളൂരില്‍ കല്‍ബര്‍ഗിയെയും മഹാരാഷ്ടയില്‍ ഗോവിന്ദ് ബന്സാലയെയും വകവരുത്തിയപോലെ ഇവിടെയും സാംസ്കാരിക രംഗത്ത് വര്‍ഗീയ ഫാസിസം നടപ്പിലാക്കാന്‍ ശ്രമിച്ചാല്‍ ഹിറ്റ്ലറുടെ അവസ്ഥയായിരിക്കും ഉണ്ടാകുയെന്നും വി.എസ്.പറഞ്ഞു.
സമ്മേളനത്തില്‍ സി.ദിവാകരന് എംഎല്‍എ അധ്യക്ഷനായിരുന്നു.ജില്ലാ പഞ്ചായത്ത് അംഗം എസ്.രാധാദേവി, വാര്‍ഡ്അംഗം ഗിരിജാകുമാരി തുടങ്ങിയവര്‍ പ്രസംഗിച്ചു.മികവ് പുലര്‍ത്തിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള അവാര്‍ഡുകളും ചടങ്ങില്‍ വിതരണം ചെയ്തു.