ബോളിവുഡിലെ സൂപ്പര്‍സുന്ദരി പ്രിയങ്കചോപ്ര സുഖം പ്രാപിച്ചു. താരം തന്നെയാണ് ഈ വിവരം ട്വിറ്ററിലൂടെ ആരാധകരെ അറിയിച്ചിരിക്കുന്നത്. അമേരിക്കയിലെ സൂപ്പര്‍ഹിറ്റ് ടി വി സീരിയലായ ക്വാണ്ടികോയില്‍ അഭിനയിച്ചുവരവേയാണ് പ്രിയങ്ക ചോപ്രയ്ക്ക് ഷൂട്ടിംഗിനിടെ പരിക്കേറ്റത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു അപകടം. സംഘട്ടനരംഗം ചിത്രീകരിക്കുമ്പോള്‍ കാല്‍വഴുതി താരം വീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിക്കുകയും പരിശോധനകള്‍ നടത്തുകയും ചെയ്തു. പരിക്കുകള്‍ ഗൗരവമല്ലാത്തതിനാല് ആശുപത്രിയില്‍നിന്ന് ഉടന്‍ തന്നെ ഡിസ്ചാര്‍ജ് ചെയ്തു. വീട്ടില്‍ വിശ്രമിത്തിലാണ് താരം ഇപ്പോള്‍.
പ്രിയങ്കയ്ക്കു പരിക്കേറ്റുവെന്ന് അറിഞ്ഞതുമുതല്‍ നിരവധി ആരാധകരും സിനിമാപ്രവര്‍ത്തകരുമാണ് താരത്തിന്റെ അവസ്ഥയെക്കുറിച്ച് അറിയാന്‍ താരവുമായും അവരുടെ അടുത്ത കേന്ദ്രങ്ങളുമായും ബന്ധപ്പെട്ടത്. തന്റെ സുഖ വിവരം അന്വേഷിക്കുകയും തനിക്കുവേണ്ടി പ്രാര്‍ഥിക്കുകയും ചെയ്ത എല്ലാവര്ക്കും നന്ദി അറിയിച്ചുകൊണ്ടാണ് പ്രിയങ്ക ട്വീറ്റ് ചെയ്തിരിക്കുന്നത്. താന്‍ സുഖംപ്രാപിച്ചെന്നും വീട്ടില്‍ വിശ്രമത്തിലായ താന്‍ ഉടന്‍ തന്നെ ജോലിയില്‍ പ്രവേശിക്കുമെന്നും താരം ട്വീറ്റില്‍ കുറിക്കുന്നു.