ന്യൂഡല്‍ഹി:സിബിഐയിലെ പുരുഷ മേധാവിത്വത്തിന് വിരാമമിട്ടാണ് അര്‍ച്ചനാ രാമസുന്ദരം(59) ആദ്യ വനിതാമേധാവിയായത്. പ്രധാനമന്ത്രി നരേന്ദ്രമോദി, സുപ്രിം കോടതി ചീഫ് ജസ്റ്റിസ് ജെ. എസ് ഖെഹാര്‍ ലോകസഭയിലെ രണ്ടാമത്തെ വലിയ പാര്‍ട്ടിയുടെ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ(കോണ്‍ഗ്രസ്) എന്നിവരുടെ യോഗത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടത്. പ്രത്യേക താത്പര്യപ്രകാരമാണ് അര്‍ച്ചനയെ നിയമിച്ചതെന്ന വാദത്തിനിടയിലും അര്‍ച്ചനയുടെ നേട്ടം ഇന്ത്യയിലെമ്പാടുമുള്ള വനിതകള്‍ക്ക് അഭിമാനമാണ്.സിബിഐയുടെ ആക്ടിംഗ് ഡയറ്കടായിരുന്ന ആര്.കെ. അസ്താനയുടെ നിയമനത്തിനെതിരേ പ്രമുഖ അഭിഭാഷകന് പ്രശാന്ത് ഭൂഷണ് സുപ്രീം കോടതില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കെയാണ് പുതിയ നിയമനം. ഇതൊക്കെയാണ് പുതിയ നിയമനത്തെ വിവാദമാക്കുന്നതും.
1980ലെ തമിഴ്നാട് കേഡര്‍ ഓഫീസറായ അര്‍ച്ചനയെ ദേശീയ ക്രൈം റിക്കാര്‍ഡ്സ് ബ്യൂറോ(എന്‍സിആര്‍ബി)യില്‍ മുമ്പ് നിയമിച്ചിരുന്നു.സിബിഐയില്‍ അഡീഷണല്‍ ഡയക്ടറായിരുന്ന അര്‍ച്ചനയെ കാലാവധി പൂര്‍ത്തിയാക്കും മുമ്പാണ് കേന്ദ്ര മന്ത്രിസഭയുടെ അപ്പോയ്മെന്റ് കമ്മിറ്റി എന്സിആര്ബിയിലേക്ക നിയമിക്കുന്നത്. 2014ലാണ് അര്‍ച്ചന രാമസുന്ദരം സിബിഐയുടെ അഡീഷണല്‍ ഡയറക്ടറായി സ്ഥാനമേല്ക്കുന്നത്്. തമിഴ്നാട് സര്‍ക്കാര്‍ വിലക്കേര്പ്പെടുത്തിയതിനെത്തുടര്ന്നായിരുന്നു ഇത്. തമിഴ്നാട് യൂണിഫോമ്ഡ് സര്‍വീസ് റിക്രൂട്ട്മെന്റ് ബോര്‍ഡിന്റെ ഡിജിപിയും ചെയര്‍പേഴ്സണുമായി സ്ഥാനം അനുഷ്ഠിച്ചിക്കുന്ന സമയത്താണ് ഡല്‍ഹിയില്‍ തനിക്ക് പുതിയ പദവി ഏറ്റെടുക്കേണ്ടതുണ്ടെന്നു പറഞ്ഞ അര്‍ച്ചന തമിഴ്നാട് ചീഫ് സെക്രട്ടറിയ്ക്ക് കത്തെഴുതുന്നത്. എന്നാല്‍ നിയമസാധുത ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാര്‍ ഇത് എതിര്‍ക്കുകയാണുണ്ടായത്. ഇവര്‍ തുടരുന്ന ജോലിയില്‍ നിന്നും വിട്ടുപോകുന്നതിന് സുപ്രീം കോടതിയുടെ വിലക്കുമുണ്ടായി. ഒരു പത്രപ്രവര്ത്തകന് നല്കിയ ഹര്‍ജിയെത്തുടര്‍ന്നായിരുന്നു ഇത്.അര്‍ച്ചനയുടെ നിയമനം ഡല്‍ഹി സ്പെഷല്‍ പോലീസ് എസ്റ്റാബ്ലിഷ്മെന്റ് ആക്ടിന് എതിരാണെന്നു ചൂണ്ടിക്കാട്ടിയായിരുന്നു പത്രപ്രവര്ത്തകന് ഹര്‍ജി നല്‍കിയത്. അര്‍ച്ചന സംസ്ഥാനത്ത് ഉദ്യോഗസ്ഥയായി തുടരണം എന്നാവശ്യം ഉന്നയിച്ചുകൊണ്ട് തമിഴ്നാട് മാപ്പപേക്ഷ തള്ളി.
അവസാനം അര്‍ച്ചനയെ സിബിഐ അഡീഷണല്‍ ഡയറക്ടര്‍ സ്ഥാനത്തേക്കു നിയമിച്ച നടപടിയെ സുപ്രീം കോടതിയില്‍ ന്യായീകരിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ വിജയിച്ചു.ഒടുവില്‍ അര്‍ച്ചനയുടെ അപേക്ഷയില്‍ സുപ്രീം കോടതി മാപ്പു നല്കി. ഇതോടൊപ്പം നിലവിലെ ജോലിയില്‍ നിന്നു പിന്‍വാങ്ങാനും അനുമതി നല്കി. തുടര്‍ന്ന് സിബിഐയുടെ അഡീഷണല്‍ ഡയറക്ടറായി നിയമിതയായി. അതിനുശേഷം സശസ്ത്ര സീമാബലിന്റെ(എസ്എസ്ബി) മേധാവിയായി നിയമിച്ചു. ഇന്ത്യയിലെ ഏതെങ്കിലുമൊരു അര്‍ധ സൈനിക വിഭാഗത്തിന്റെ മേധാവിയായി ഒരു വനിത നിയമിതയാകുന്നത് അന്ന് ആദ്യമായിരുന്നു.അവിടെ നിന്ന് ഇപ്പോള്‍ സിബിഐയുടെ തലപ്പത്തേക്കും. വിവാദങ്ങള്‍ നിറഞ്ഞ ഔദ്യോഗിക ജീവിതത്തിനിടയിലും കഴിവുള്ള ഉദ്യോഗസ്ഥ എന്നു പേരെടുക്കാന്‍ കഴിഞ്ഞതാണ് അര്‍ച്ചനയുടെ നേട്ടം.