പീഡനങ്ങള്‍ തുടര്‍ക്കഥയായ കേരളത്തില്‍ നിന്ന് മറ്റൊരു ഞെട്ടിക്കുന്ന വാര്‍ത്ത കൂടി. തൃശൂര്‍ ചാവക്കാട് വീട്ടമ്മയായ യുവതിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. വായ്പ കുടിശിക വരുത്തിയതിന് ബാങ്കുകാര് വീട് ജപ്തി ചെയ്ത വീട്ടമ്മയെയ പീഡിപ്പിച്ച അകലാട് വട്ടം പറമ്പില്‍ സുനീര്‍ (നൂറ 38)നെയാണ് അറസ്റ്റ് ചെയ്തത്. വാടകവീട് നല്‍കാമെന്നു പറഞ്ഞു 50,000 രൂപ തട്ടിയെടുക്കുകയും പീഡനത്തിനിരയാക്കുകയും ചെയ്തെന്നാണ് കേസ്. ചാവക്കാട് സിഐ കെജി സുരേഷ്, അഡീഷണല്‍ എസ്ഐ കെവി മാധവന്, എഎസ് ഐ അനില്‍മാത്യു സിപിഒ മാരായ ഷജീര്‍, തോമസ് എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ്.
കഴിഞ്ഞവര്‍ഷം മാര്‍ച്ചിലായിരുന്നു സംഭവം. 35 വയസുള്ള വീട്ടമ്മയെയാണ് സുനീര്‍ സ്വന്തം ഉടമസ്ഥതയിലുള്ള വീട്ടിലേക്കു വിളിച്ചുകൊണ്ടുപോയി പീഡിപ്പിച്ചത്. പോലീസില്‍ പരാതിപറഞ്ഞാല്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ചിത്രം പുറത്തു കാണിക്കുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തിയിരുന്നു. ബാങ്കുകാര് വീട് ജപ്തി ചെയ്തതില്‍ ബാക്കി കിട്ടിയ സംഖ്യയാണ് സുനീര്‍ തട്ടിയെടുത്തത്.
തൃശൂര്‍ റൂറല്‍ എസ്പി വിജയകുമാറിന് വീട്ടമ്മ നല്കിയ പരാതിയെ തുടര്‍ന്നാണ് പോലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചത്. വടക്കേക്കാട് എസ്ഐ റിനീഷിനെ ആക്രമിച്ച കേസടക്കം നിരവധി കൃമിനല്‍ കേസുകള്‍ സുനീറിനെതിരെയുണ്ടെന്ന് പോലീസ് പറഞ്ഞു. വൈദ്യ പരിശോധനയ്ക്കുശേഷം മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. ഭാര്യയും രണ്ടു കുട്ടികളുമുള്ളയാളാണ് സുനീര്‍.