അബുദാബി: അബുദാബി സന്ദര്‍ശനത്തിനിടെ കേന്ദ്ര ഊര്‍ജമന്ത്രി പീയൂഷ് ഗോയല്‍ പോസ് ചെയ്ത ഒരു ഫോട്ടോയാണ് ഇപ്പോള്‍ പുതിയ വിവാദം സൃഷ്ടിച്ചിരിക്കുന്നത്. സൗദി ഊര്‍ജമന്ത്രി ഖാലിദ് അല്‍ ഫാലിഹിനൊപ്പം പീയൂഷ് നില്ക്കുന്ന ഫോട്ടോയുടെ പശ്ചാത്തലത്തില്‍ കാണുന്ന തലതിരിഞ്ഞ ഇന്ത്യന്‍ പതാകയാണ് വിവാദ വിഷയം. തെറ്റ് പീയൂഷിന്റെ ശ്രദ്ധയില്‍ പെട്ടില്ലതാനും.സുസ്ഥിര ഊര്‍ജ്ജ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നതിനായാണ് പീയൂഷ് അബുദാബിയിലെതത്തിയത്. ദേശീയ പതാക തലതിരിച്ച് കെട്ടുന്നത് അനാദരവും ഫഌഗ് കോഡിന് വിരുദ്ധവുമാണ്. 2015ല്‍ ക്വാലാലംപൂരില്‍ നടന്ന ആസിയാന്‍ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും തലതിരിഞ്ഞ പതാകയുടെ പശ്ചാത്തലത്തില്‍ ഫോട്ടോയ്ക്ക് പോസ് ചെയ്തിരുന്നു.അന്ന് ഇത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.
Related posts
പുഷ്പ 2 പ്രീമിയർ ഷോ അപടം; ചോദ്യം ചെയ്യലിനു ഹാജരാകാൻ അല്ലു അർജുന് നോട്ടീസ്; തിരക്കിൽപ്പെട്ട് മരിച്ചത് അമ്മയും മകനും
ഹൈദരാബാദ്: പുഷ്പ 2 പ്രീമിയർ ഷോ ദുരന്തത്തിൽ പോലീസ് നടപടി കടുപ്പിക്കുന്നു. ഡിസംബർ നാലിനു തിയറ്ററിലുണ്ടായ തിക്കിലും തിരക്കിലും യുവതി മരിക്കുകയും...ക്രിസ്മസ് സ്നേഹവും സാഹോദര്യവും ഐക്യവും പകരുന്നത്; സഭാ നേതാക്കള്‍ക്കൊപ്പം ക്രിസ്മസ് ആഘോഷിക്കാൻ കഴിഞ്ഞതു ഭാഗ്യമെന്ന് പ്രധാനമന്ത്രിനരേന്ദ്രമോദി
ന്യൂഡല്‍ഹി: സ്നേഹവും സാഹോദര്യവും ഐക്യവും പകരുന്നതാണ് ക്രിസ്മസ് എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡൽഹിയിലെ സിബിസിഐ ആസ്ഥാനത്തു നടത്തിയ ക്രിസ്മസ് ആഘോഷത്തിൽ പങ്കെടുത്തു...‘ജീവനുണ്ടെങ്കില്‍ അജിത്കുമാറിനെ ഡിജിപി കസേരയില്‍ ഇരുത്തില്ല’; ഈ നാട്ടില്‍ നിയമവ്യവസ്ഥ ഉണ്ടോ എന്ന് കാണിച്ചു കൊടുക്കും; കലിപ്പ് അടങ്ങാതെ അന്‍വര്‍
കോഴിക്കോട്: ജില്ലാ സമ്മേളനങ്ങള്‍ക്കു തുടക്കമായതിനിടെ, വിമത നേതാവ് പി.വി. അന്‍വര്‍ എംഎല്‍എ വീണ്ടും കടുത്ത ആരോപണങ്ങളും വെല്ലുവിളികളും ഉയര്‍ത്തി രംഗത്ത് എത്തിയിരിക്കുന്നത്...