ന്യൂഡല്‍ഹി: യോഗ ആശ്രമത്തില്‍ ആറു വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ യുവാവ് അറസ്റ്റില്‍. ഡല്‍ഹിയിലെ ഐപി എസ്റ്റേറ്റിലുള്ള ആശ്രമത്തിലെ ജീവനക്കാരനായ അമര്‍ജിത്ത് എന്നയാളാണ് അറസ്റ്റിലായത്. ഇയാള്‍ക്കൊപ്പമുള്ള ചന്ദന്‍, മഗല് എന്നിവര്‍ ഒളിവിലാണ്. ഇവര്‍ക്ക് വേണ്ടിയുള്ള അന്വേഷണം ശക്തമാക്കിയതായി പോലീസ് അറിയിച്ചു.
ശനിയാഴ്ച ആശ്രമത്തില്‍ എത്തിയ പ്രദേശവാസിയോടു കുട്ടി പീഡന വിവരം വെളിപ്പെടുത്തുകയായിരുന്നു. ആശ്രമത്തില്‍ സ്വാമി ഇല്ലാത്ത തക്കം നോക്കിയെത്തിയ യുവാക്കള്‍ ചോക്ലേറ്റ് കാട്ടി പ്രലോഭിച്ച ശേഷം പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുകയായിരുന്നു. സംഭവം പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയതായും കുട്ടി പറഞ്ഞു. വൈദ്യപരിശോധനയില്‍ കുട്ടി പീഡനത്തിന് ഇരയായതായി കണ്ടെത്തി. ആശ്രമത്തിന്റെ ചുമതലയുള്ള സ്വാമി കുട്ടിയെ മൂന്നു വര്‍ഷം മുമ്പ് അനാഥാലയത്തില്‍ നിന്നു ദത്തെടുത്തതായിരുന്നു.