റിയാദ്: എത്രമാത്രം അനുഭവമുണ്ടായാലും ആളുകള്‍ പഠിക്കില്ലെന്നു പറയുന്നത് എത്രശരി. ഷവര്‍മ കഴിച്ച് പണികിട്ടിയ ആളുകള്‍ തന്നെ വീണ്ടും ഇത് കഴിക്കുന്നു. കഴിഞ്ഞ ദിവസം സൗദിയില്‍ ഷവര്‍മ കഴിച്ച നൂറ്റമ്പതോളം ആളുകള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു എന്നാണ് വിവരം. തായിഫിലെ തുറാബായില് റസ്റ്ററന്റില്‍ നിന്നും ഭക്ഷണം കഴിച്ചിറവര്ക്കാണ് ഈ ഭക്ഷ്യവിഷബാധയേറ്റത്. ഇവരില്‍ 45 പേര് ആശുപത്രിയില്‍ പ്രത്യേക നിരീക്ഷണത്തിലാണ്.
സംഭവത്തെത്തുടര്‍ന്ന് ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മക്ക ഗവര്‍ണര്‍ ഖാലിദ് അല്‍ ഫൈസല്‍ രാജകുമാരന് സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവിട്ടു. ഭക്ഷ്യവിഷബാധയുടെ ഉത്തരവാദികള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്നും രാജകുമാരന് അറിയിച്ചു. ഈ വാര്‍ത്ത പുറത്തു വന്നതോടെ ഗള്ഫിലാകമാനമുള്ള ഷവര്‍മ പ്രേമികള്‍ ഭീതിയിലായിരിക്കുകയാണ്.