
ആണവോര്‍ജം, പ്രതിരോധം, ഭീകരത, മാനുഷിക ബന്ധം തുടങ്ങിയ വിവിധ വിഷയങ്ങളില്‍ കൈകോര്‍ത്ത് മുന്നേറാന്‍ സാധിച്ചതില്‍ സന്തുഷ്ടി അറിയിച്ച ഒബാമ, ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക മേഖലയിലെ മുന്നേറ്റത്തെക്കുറിച്ച് വിലയിരുത്തല്‍ നടത്തുകയും ചെയ്തു.
2014 മേയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി അധികാരത്തിലെത്തിയപ്പോള്‍ ഏറ്റവും ആദ്യം ആശംസ അറിയിച്ച ലോകനേതാവ് ഒബാമയായിരുന്നു. വെറ്റ് ഹൗസിലേക്ക് മോദിയെ അന്ന് ഒബാമ ക്ഷണിക്കുകയും ചെയ്തിരുന്നു. 2014 സെപ്റ്റംബറില്‍ ഒബാമമോദി കൂടിക്കാഴ്ച ആദ്യ മായി നടന്നു. പിന്നീട് എട്ട് തവണകൂടി ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തി. ഇന്ത്യഅമേരിക്ക നേതാക്കള്‍ തമ്മില്‍ ഇത്ര അധികം തവണ കൂടിക്കാഴ്ച നടത്തുന്നത് ആദ്യമായാണ്.