മാഡ്രിഡ്: അപരാജിതരായി കുതിച്ച സ്പാനിഷ് വമ്പന്മാര്ക്ക് തുടര്‍ച്ചയായി അടിപതറി തുടങ്ങി. തോല്‍വിയറിയാതെ 40 കളികളികളെന്ന അപൂര്‍വ റിക്കാര്‍ഡ് കുതിപ്പിന് സെവിയ്യ തടയിട്ടതിനു പിന്നാലെ റയല്‍ മാഡ്രിഡ് സെല്‍റ്റ വിഗോയില്നിന്നും പ്രഹരമേറ്റുവാങ്ങി. കോപ ഡെല്‍ റെ ക്വാര്‍ട്ടര്‍ ആദ്യ പാദത്തില്‍ സെല്‍റ്റ ഒന്നിനെതിരെ ര ു ഗോളുകള്‍ക്ക് റയലിനെ തറപറ്റിച്ചു. ലാഗോ ആസ്പാസിന്റെയും ഓട്ടോയുടേയും ഗോളുകളാണ് സെല്റ്റയ്ക്കു വിജയം സമ്മാനിച്ചത്. റയലിന്റെ ആശ്വാസ ഗോള്‍ ബ്രസീലിയന്‍ താരം മാഴ്സിലോയുടെ ബൂട്ടില്‍നിന്നായിരുന്നു.
ഗോള്‍ രഹിതമായ ആദ്യ പകുതിക്കു ശേഷമാണ് മൂന്നു ഗോളുകളും പിറന്നത്. സെല്‍റ്റയാണ് ആദ്യഗോള്‍ നേടിയത്. 64 ാം മിനിറ്റില്‍ ലാഗോ ആസ്പാസ് റയല്‍ വലയില്‍ പന്തെത്തിച്ചു. എന്നാല്‍ അഞ്ചു മിനിറ്റിനകം റയല്‍ മാഴ്സലോയിലൂടെ മറുപടി നല്കി. റയലിന്റെ സമനിലയ്ക്ക് ഒറ്റമിനിറ്റിന്റെ ആയുസ് മാത്രമാണു ായിരുന്നത്. കാസ്ട്രോ ഓട്ടോ വീ ും സെല്‍റ്റയെ മുന്നിലെത്തിച്ചു. പന്ത് നിയന്ത്രിക്കുന്നതിലും പോസ്റ്റിലേക്ക് ഷോട്ട് ഉതിര്‍ക്കുന്നതിലും ആക്രമണം നയിക്കുന്നതിലുമെല്ലാം റയല്‍ വമ്പത്തം കാട്ടിയെങ്കിലും ജയം മാത്രം അകന്നുനിന്നു.