തൃഷയുടെ മാതാവിനെതിരേ അറസ്റ്റ് വാറണ്ട്

THRISHAതെന്നിന്ത്യന്‍ താരറാണി തൃഷയുടെ അമ്മയ്‌ക്കെതിരേ ചെന്നൈ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. അതേസമയം വാര്‍ത്തകള്‍ പ്രചരിക്കുന്നത് തൃഷയ്ക്ക് എതിരേ അറസ്റ്റ് വാറണ്ട് എന്ന രീതിയിലാണെന്നും എന്നാല്‍ ഇത് തെറ്റാണെന്നും തൃഷയുടെ മാനേജര്‍ വിശദീകരിച്ചു. തൃഷയ്‌ക്കെതിരേ വാറണ്ട് എന്ന വാര്‍ത്ത തെറ്റാണ്. അമ്മ ഉമ കൃഷ്ണനെതിരെയാണ് കോടതി വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. ജെല്ലിക്കെട്ടുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുമായി അറസ്റ്റ് വാറണ്ടിന് ബന്ധമില്ലായെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.

2005ല്‍ തൃഷയുടെ ഫോട്ടോകള്‍ ഒരു മാഗസിന്‍ മോര്‍ഫ് ചെയ്ത് ഉപയോഗിച്ചതിനെതിരേ അമ്മ ഉമ കൃഷ്ണന്‍ കേസ് നല്‍കിയിരുന്നു. മാഗസിന്‍ മാപ്പുപറയണമെന്നും നഷ്ടപരിഹാരം നല്‍കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത്രയും നാളുകള്‍ക്കിടയില്‍ കേസ് പരിഗണിക്കുന്‌പോള്‍ കോടതിയിലെത്താന്‍ ഉമ കൃഷ്ണന്‍ തയാറായിട്ടില്ല. വാദം കേള്‍ക്കുന്ന ദിവസം ഹാജരാകാന്‍ പല തവണ കോടതി നിര്‍ദ്ദേശം ലഭിച്ചിട്ടും അനുസരിച്ചില്ല. ഇതോടെ കോടതി വാറണ്ട് അയയ്ക്കുകയായിരുന്നു. എന്നാല്‍ ഈ കേസ് പിന്‍വലിച്ചതായി മാനേജര്‍ അറിയിച്ചു.

Related posts