ആലപ്പുഴ: സ്ത്രീശക്തി ലോട്ടറിയുടെ ഒന്നാം സമ്മാനമായ ഒരുകോടി ആലപ്പുഴ സ്വദേശിയായ സ്വകാര്യ ബസുടമയ്ക്ക്. മണ്ണഞ്ചേരി വെളിയിൽ വീട്ടിൽ നവാസിനെയാണ് ഭാഗ്യദേവത കടാക്ഷിച്ചത്. കേരള ബസ് ട്രാൻസ്പോർട്ടേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറിയായ നവാസ് കഴിഞ്ഞദിവസം ഓഫീസിലിരിക്കവെ എടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്.
വർക് ഷോപ്പിലായ ബസിന്റെ തകരാറ് പരിഹരിക്കുന്നതിനായുള്ള പണം കണ്ടെത്തുന്നതിനായുള്ള നെട്ടോട്ടമോടുന്നതിനിടയിലാണ് ഭാഗ്യദേവതയുടെ കടാക്ഷം ഈ യുവാവിനെ തേടിയെത്തിയത്.
മണ്ണഞ്ചേരിയിലുണ്ടായിരുന്ന നാലു സെന്റ് സ്ഥലവും വീടും കടബാധ്യത മൂലം വിറ്റ നവാസിപ്പോൾ കുടുംബ വീട്ടിലാണ് താമസം. സമ്മാനം ലഭിച്ച ടിക്കറ്റ് മണ്ണഞ്ചേരി സർവീസ് സഹകരണ ബാങ്കിൽ ഏൽപിച്ചു. മിനിമോളാണ് നവാസിന്റെ ഭാര്യ. അൽഅമി, മിൻഹാസ്, അൽഹാസ് എന്നിവരാണ് മക്കൾ.