പഴുവിൽ: മനസമ്മതത്തിന്റെ ദിവസം കാരുണ്യപ്രവർത്തനങ്ങൾക്ക് പണം നൽകി ബാങ്ക് ഉദ്യോഗസ്ഥരായ ദന്പതികൾ മാതൃകയായി.പഴുവിൽ മേയ്ക്കാട്ടുകുളം സൈമണ്‍ മകൾ റോസ്മേരി വരൻ പേരാമംഗലം ചിറ്റിലപ്പിള്ളി ജോസഫ് മകൻ ഡിവിൻ എന്നിവരാണ് തങ്ങളുടെ മനസമ്മതത്തിന്റെ ദിവസം കാരുണ്യപ്രവർത്തനങ്ങൾക്ക് പണം നൽകാൻ തെരഞ്ഞെടുത്തത്.
പഴുവിൽ കാരുണ്യ ചാരിറ്റബിൾ സൊസൈറ്റിക്കാണ് തുക കൈമാറിയത്. പഴുവിൽ ജേപീസ് സംഗമം ഹാളിൽ നടന്ന ചടങ്ങിൽ ഇരിങ്ങാലക്കുട എംഎൽഎ പ്രഫ. കെ.യു അരുണൻ തുക ഏറ്റുവാങ്ങി. സൊസൈറ്റി പ്രസിഡന്റ് സജിത്ത് പാണ്ടാരിക്കൽ, സെക്രട്ടറി ഇ.പി സൈമണ്‍, ട്രഷറർ കെ.കെ സഹദേവൻ തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു. ഡിവിൻ കുരിയച്ചിറ സൗത്ത് ഇൻഡ്യൻ ബാങ്കിലെ ജീവനക്കാരനും റോസ്മേരി തൃശൂർ സൗത്ത് ഇൻഡ്യൻ ബാങ്കിൽ ട്രയിനിയുമായാണ് ജോലി ചെയ്യുന്നത്.