തോക്ക് ചൂണ്ടി എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയെ മാനഭംഗപ്പെടുത്തി. ഹരിയാനയിലാണ് 21 കാരിയായ എന്‍ജിനിയറിങ് വിദ്യാര്‍ഥിനിയെ മാനഭംഗപ്പെടുത്തിയത്. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. സെക്ടര്‍ 20 മാര്‍ക്കറ്റ് റോഡില്േ ഷോപ്പിഗിനുപോയ സുഹൃത്തിനെ കാത്ത് കാറില്‍ ഇരിക്കുകയായിരുന്നു വിദ്യാര്‍ഥിനി. െ്രെഡവിംഗ് സീറ്റിലിരുന്ന അജ്ഞാതന്‍ കാറോടിച്ച് ആളോഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോകുകയും നഗ്നയാക്കി കാറിന് പിറകില്‍ കെട്ടിയിടുകയായിരുന്നെന്നും വിദ്യാര്‍ഥിനി പറയുന്നു.
കാറിനുള്ളില്‍ വച്ച് തന്നെ മാനഭംഗപ്പെടുത്തുകയായിരുന്നെന്നും പെണ്‍കുട്ടി പോലീസിന് മൊഴി നല്കി. താന്‍ മുമ്പ് ഒരു പോലീസിനുകാരനെ കൊന്നിട്ടുണ്ടെന്നും ശബ്ദമുണ്ടാക്കിയാല് കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ഇടയ്ക്ക് മദ്യം തന്നെ ബലമായി കുടിപ്പിക്കുകയും ചെയ്തു.
അതുവഴി വന്ന ഒരു ഓട്ടോയില്‍ പെണ്‍കുട്ടിയെ കയറ്റി വിടുകയായരുന്നു. ഓട്ടോകൂലിയായ 150 രൂപയും അജ്ഞാതന്‍ കൊടുത്തു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ കാറും മൊബൈല്‍ഫോണുമായി അയാള്‍ കടന്നു കളയുകയായിരുന്നു. പെണ്‍കുട്ടി വീട്ടിലെത്തിയതിന് ശേഷം മന്‍സ ദേവി വനിത പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. പ്രതിക്കുവേണ്ടിയുള്ള തിരച്ചിലിലാണ് പോലീസ്.