കൊച്ചി: ഡിസംബര്‍ 31ന് അവസാനിച്ച പാദത്തില്‍ ഫെഡറല്‍ ബാങ്കിന്റെ പ്രവര്‍ത്തനലാഭം 45.91 ശതമാനം ഉയര്‍ന്ന് 474.90 കോടി രൂപയിലെത്തി. 201516 സാന്പത്തികവര്‍ഷം ഇതേ കാലയളവില്‍ 325.48 കോടി രൂപയായിരുന്നു ബാങ്കിന്റെ പ്രവര്‍ത്തന ലാഭം. ബാങ്കിന്റെ അറ്റാദായം 26.39 ശതമാനം വര്‍ധനയോടെ 205.65 കോടി രൂപയായി.
ബാങ്കിന്റെ ആകെ ബിസിനസില്‍ 26.91 ശതമാനം വളര്‍ച്ചയും ആകെ നിക്ഷേപങ്ങളുടെ കാര്യത്തില്‍ 23.32 ശതമാനം വളര്‍ച്ചയുമാണ് കൈവരിച്ചത്. സേവിംഗ്സ് അക്കൗണ്ട്, കറന്റ് അക്കൗണ്ടുകളുടെ കാര്യത്തില്‍ 33.19 ശതമാനം വളര്‍ച്ച നേടാനായെന്ന് ഓഡിറ്റ് ചെയ്യാത്ത പ്രവര്‍ത്തന ഫലങ്ങള്‍ വ്യക്തമാക്കുന്നതായി ബാങ്ക് അധികൃതര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. ആകെ നിക്ഷേപങ്ങള്‍ 92,235.65 കോടി രൂപയായി ഉയര്‍ന്നു. എന്‍ആര്‍ഇ നിക്ഷേപങ്ങള്‍ 21.72 ശതമാനം ഉയര്‍ന്ന് 34,546.66 കോടി രൂപയിലെത്തി.
ബാങ്കിന്റെ മൊത്തം നിഷ്ക്രിയ ആസ്തികള്‍ 2.77 ശതമാനമായി കുറഞ്ഞു 1951.55 കോടി രൂപയിലും അറ്റ നിഷ്ക്രിയ ആസ്തികള്‍ 1102.37 കോടി രൂപയിലും എത്തിയതായും സാന്പത്തികഫലങ്ങള് ചൂണ്ടിക്കാട്ടുന്നു.
കച്ചവടക്കാര്‍ക്ക് തങ്ങളുടെ ഉപഭോക്താക്കളില്‍നിന്നു പണം സ്വീകരിക്കുന്നതിനുള്ള ലോട്സയുപിഒഎസ് പുറത്തിറക്കിയതും കഴിഞ്ഞ െ്രെതമാസത്തിലാണ്. സ്കോച്ച് സ്മാര്‍ട്ട് ടെക്നോളജീസ് ഗോള്‍ഡ് അവാര്‍ഡ് ബാങ്കിനു ലഭിച്ചതും ഇതേ കാലയളവിലാണെന്നും പത്രക്കുറിപ്പില്‍ പറയുന്നു.