അമേരിക്കന്‍ പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് അധികാരമേല്‍ക്കുന്ന ദിവസം കോടികള്‍ മുടക്കി ഒരു പ്രമുഖ പത്രത്തിന്റെ ഒന്നാം പേജില്‍ ട്രംപിനെ അഭിനന്ദിച്ചുകൊണ്ട് ഒരു പെണ്‍കുട്ടി പരസ്യമിട്ടാല്‍ അതിന്റെ അര്‍ത്ഥം എന്താണെന്ന് ആരും ചിന്തിച്ചുപോകും. ട്രംപിനൊപ്പം ചിരിച്ചു നില്ക്കുന്ന ആ പെണ്‍കുട്ടിയെക്കുറിച്ച് കൂടുതലന്വേഷിച്ചവര് അവള് ഒരു ഇന്ത്യന്‍ പെണ്‍കുട്ടിയാണെന്നറിഞ്ഞപ്പോള്‍ ഒരിക്കല്‍ക്കൂടി ഞെട്ടി. വൈകാതെ ട്വിറ്ററിലും ആ പരസ്യം പെണ്‍കുട്ടി തന്നെ പങ്കുവയ്ക്കുകയും ചെയ്തു. ഇതോടെ ഈ പെണ്‍കുട്ടി ട്വിറ്ററില്‍ താരമാവുകയും ചെയ്തു.
ആ പെണ്‍കുട്ടിയുടെ പേരാണ് ദേവിത സരഫ്. വിയു ടെലിവിഷന്റെ സിഇഒ ആയ കക്ഷി കോടികള്‍ മുടക്കിയാണ് ഒരു പ്രമുഖപത്രത്തിന്റെ മുന്‍പേജില്‍ ട്രംപിനെ അഭിനന്ദിച്ചുകൊണ്ടുള്ള പരസ്യം നല്‍കിയത്. ശ്രദ്ധിക്കപ്പെടാന്‍ വേണ്ടിത്തന്നെയാണ് താന്‍ അങ്ങനെചെയ്തതെന്നു പറഞ്ഞുകൊണ്ട് ട്വിറ്ററിലൂടെ ആ ചിത്രം ഡോണള്‍ഡ് ട്രംപുമായി പങ്കുവെയ്ക്കാനും ദേവിത മറന്നില്ല. ട്രംപ് ഒരിക്കല്‍ തന്നെ ‘ഇന്ത്യയുടെ ഇവാങ്ക’ എന്നുവിളിച്ച കാര്യവും ഓര്‍മ്മപ്പെടുത്തിക്കൊണ്ടാണ് ദേവിത പരസ്യവും ചിത്രങ്ങളും ട്രംപിനു പങ്കുവെച്ചത്. ‘ട്രംപ്, നിങ്ങള്‍ക്ക് എന്റെ അഭിനന്ദനങ്ങള്‍, നിങ്ങളുടെ നേതൃത്വവാസനയും ആത്മവിശ്വാസവും എനിക്ക് എക്കാലവും പ്രചോദനമാകുന്നതാണ്. ഇന്ത്യയുടെ ഇവാങ്ക എന്ന് എന്നെ വിളിച്ചതിന് ഒരുപാട് നന്ദി.’ ഇതാണ് ദേവിത തന്റെ ട്വിറ്റര്‍ പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്. ഇന്ത്യയുടെ മോഡല്‍ സിഇഒ എന്നാണ് ദേവിത അറിയപ്പെടുന്നത്. കൂടാതെ ലോകത്തെ ഏറ്റവും ശക്തരായ 50 വനിതകളില്‍ പ്രായം കുറഞ്ഞ ആളുമാണ് ദേവിത. ഇന്ത്യയില്‍ നിന്ന് ട്രംപിന് അധികം ആരാധകര്‍ ഇല്ലാത്തതാണ് ദേവിതയുടെ ഈ പരസ്യവും ട്വിറ്റര്‍ പോസ്റ്ററും ഇത്രയും ശ്രദ്ധിക്കപ്പെടാന്‍ കാരണമായത്.