വൃദ്ധമന്ദിരങ്ങള്‍ കൂണുപോലെ മുളച്ച് പൊങ്ങുന്ന കാഴ്ചയാണ് ഇന്ത്യയില്‍ പ്രത്യേകിച്ച് ദൈവത്തിന്റെ സ്വന്തം നാടെന്ന് അറിയപ്പെടുന്ന കേരളത്തില്‍ കാണാന്‍ സാധിക്കുന്നത്. എന്നാല്‍ ഇതില്‍ നിന്നൊക്കെ വ്യത്യസ്തമായി ഒരു രാജ്യമുണ്ട്. ഇന്തോനേഷ്യ. കാരണം അവിടെ വൃദ്ധമന്ദിരങ്ങളേ ഇല്ല.
കാരണം ഇന്തോനേഷ്യയിലെ ഓരോ സ്കൂളിലും ഒരു പ്രത്യേക ദിനാഘോഷം നടത്തും. അന്നേ ദിവസം സ്കൂളിലെ എല്ലാ കുട്ടികളുടേയും അമ്മമാരെ സ്കൂളിലേയ്ക്ക് ക്ഷണിച്ച് വരുത്തും. പിന്നീട് ഓരോ കുട്ടികളോടും അവരവരുടെ അമ്മമാരുടെ പാദങ്ങള്‍ കഴുകി തുടയ്ക്കാന്‍ ആവശ്യപ്പെടും. വളരെ വൈകാരികമായ അന്തരീക്ഷമാണ് അത്. വര്‍ഷം തോറും നടത്തുന്ന ഈയൊരറ്റ പ്രവര്‍ത്തിയിലൂടെ മാതാപിതാക്കളോട്, പ്രത്യേകിച്ച് അമ്മമാരോട് മക്കള്‍ കാണിക്കേണ്ട സ്നേഹ ബഹുമാനങ്ങളേക്കുറിച്ച് അവര്‍ക്ക് ബോധ്യമുണ്ടാവുകയും അത് വഴി പ്രായമാകുമ്പോള്‍ അവരെ പരിഗണിക്കണമെന്നുള്ള ബോധ്യം അവര്‍ക്കുണ്ടാവുകയും ചെയ്യുന്നുണ്ടെന്നാണ് പഠനം തെളിയിക്കുന്നത്.
സ്കൂളുകളില്‍ നടത്തി വരുന്ന ഈ പ്രവൃത്തിയുടെ ഫലം ഇന്തോനേഷ്യയിലെ ജനങ്ങള്‍ നേരിട്ട് മനസിലാക്കിയിട്ടുള്ളതുമാണ്. അത്ഭുതമെന്ന് തോന്നാമെങ്കിലും ഇതാണ് സത്യം. ഈ രാജ്യത്ത് വൃദ്ധമന്ദിരങ്ങള്‍ അന്നും തന്നെയില്ല. ‘യാഥാര്‍ത്ഥ സ്വര്‍ഗ്ഗം നിങ്ങളുടെ അമ്മയുടെ പാദങ്ങളിലാണ്’ എന്ന സന്ദേശമാണ് ഈ ചടങ്ങിലൂടെ കുട്ടികള്‍ക്ക് കൈമാറുന്നത്.