മഞ്ഞുമലയ്ക്കുള്ളില്‍ നിന്നും എട്ടുപേരെ ജീവനോടെ കണ്ടെത്തി

2017jan20ittaly

ബെര്‍ലിന്‍: മധ്യഇറ്റലിയില്‍ മഞ്ഞുമലയിടിഞ്ഞ് ഹോട്ടലിന്‍റെ മുകളിലേയ്ക്കു വീണ സംഭവത്തില്‍ രണ്ടുദിവസങ്ങള്‍ക്കുശേഷം എട്ടുപേരെ ജീവനോടെ രക്ഷാപ്രവര്‍ത്തകള്‍ കണ്ടെടുത്തു. എട്ടുപേരില്‍ രണ്ടുപേര്‍ കുട്ടികളാണ്.

ഇറ്റലിയിലെ അബ്രുസോ മേഖലയിലെ ഗാന്‍ സാസോ താഴ്വരയില്‍ സ്ഥിതിചെയ്തിരുന്ന റിഗോപിയാനോ എന്ന ത്രീസ്റ്റാര്‍ ഹോട്ടലിന്‍റെ മുകളിലേയ്ക്ക് ബുധനാഴ്ചയാണ് മഞ്ഞുമല ഇടിഞ്ഞുവീണത്. സംഭവത്തില്‍ 30 പേര്‍ക്ക് ജീവനഹാനി സംഭവിച്ചിരുന്നു. 20 പേരെ ഇനിയും കാണാതായിട്ടുണ്ടെന്നാണ് പോലീസ് ഭാഷ്യം. രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

Related posts