ആറു വർഷം കാലാവധിയുണ്ടെങ്കിലും ബാങ്കുകളിൽ പണയപ്പെടുത്താനുള്ള സൗകര്യവും നിലനിൽക്കുന്നു. 1000 രൂപയുടെ ഗുണിതങ്ങളായിട്ടാണ് നിക്ഷേപം സ്വീകരിക്കുന്നത്. അപേക്ഷയോടൊപ്പം പാൻകാർഡ് നിർബന്ധമായും സമർപ്പിക്കണം. ചെക്കുകളും ഡ്രാഫ്റ്റുകളുമാണ് സ്വീകരിക്കുന്നത്.
പലിശയുടെ ഏറ്റക്കുറച്ചിലുകൾ ഈ നിക്ഷേപത്തിനെ ബാധിക്കുന്നില്ല എന്നത് വളരെ ആശ്വാസകരമായ ഒന്നാണ്. കാലാവധി കഴിഞ്ഞ് അഞ്ചു ദിവസത്തിനുള്ളിൽ പണം തിരികെ ലഭിക്കുന്നതാണ്.
വ്യക്തികൾ, സർവകലാശാലകൾ, ചാരിറ്റബിൾ ട്രസ്റ്റുകൾ, ഹിന്ദു കുടുംബങ്ങൾ എന്നിവർക്ക് ഈ ബോണ്ടിൽ നിക്ഷേപിക്കാവുന്നതാണ്. ഇതിന്റെ പലിശ ആദായനികുതിയുടെ പരിധിയിൽ വരുമെങ്കിലും സ്വത്ത് നികുതി ബാധകമല്ല. ഈ ബോണ്ടിൽ പരമാവധി മൂന്ന് ആളുകളുടെ പേരിൽ നിക്ഷേപം നടത്താവുന്നതാണ്. ഈ ബോണ്ടിൽ നിക്ഷേപിക്കുന്നതിനു പരിധിയില്ല.
വളരെ സുരക്ഷിതവും വരുമാനമുള്ളതുമായ ഒരു നിക്ഷേപമായി ഇതിനെ കാണാവുന്നതാണ്.
നിജോയ് ജോസ്