സൗന്ദര്യറാണിയാണ് പക്ഷേ! മൂന്നാം ലിംഗക്കാരിയായ സൗന്ദര്യറാണിയെ മ്യാന്‍മാര്‍ ഭരണകൂടം ജയിലിലടച്ചു; ലിംഗ വിവേചനത്തിനെതിരേ പ്രതിഷേധം ശക്തം

DDDDDDDDDDDനയ്പിഡോ: മൂന്നാം ലിംഗക്കാരോടുള്ള വിവേചനത്തിന്റെ ഒരു പുതിയ അധ്യായം കൂടി മ്യാന്‍മറില്‍ പിറന്നു.മൂന്നാം ലിംഗ സൗന്ദര്യറാണിയെ മ്യാന്‍മര്‍ ഭരണകൂടം ജയിലിലടച്ചുവെന്നാണ് വിവരം. തായ്‌ലന്‍ഡ് സന്ദര്‍ശനം കഴിഞ്ഞ് യംഗൂണ്‍ വിമാനത്താവളത്തിലെത്തിയ ഉടനെയാണ് ഇവരെ പോലീസ് പിടികൂടിയത്. പ്രമുഖ ചലച്ചിത്ര നടി വുട് മോണ്‍ ഷ്യൂവിന്റെ പരാതി മേലായിരുന്നു നടപടി.സെലി സെലി സ്മാള്‍ എന്ന സെലിബ്രിറ്റി ഗോസിപ്പ് പേജില്‍ തന്നെ അപമാനിച്ചു മ്യോ കോ കോ സാന്‍ ചില പോസ്റ്റിട്ടുവെന്നാണ് സിനിമാ നടിയുടെ ആരോപണം.

ടെലി കമ്യുണിക്കേഷന്‍ നിയമത്തിലെ 66 ഡി വകുപ്പ് പ്രകാരമാണ് ലോക സുന്ദരിയെ അറസ്റ്റ് ചെയ്തത്. സെലി സെലി സ്മാളില്‍ വന്ന കാര്യങ്ങളെ കുറിച്ച് തനിക്കറിയില്ലെന്ന് കോ കോ സാന്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ലിംഗവിവേചനത്തിന്റെ ഇരയാണ് കോ കോ സാന്‍ എന്ന് അവരുടെ സുഹൃത്തുകള്‍ പ്രതികരിച്ചു. 2015ല്‍ തായ്‌ലാന്റില്‍ നടന്ന മൂന്നാം ലിംഗക്കാരുടെ ലോക സൗന്ദര്യ മല്‍സരത്തില്‍ മ്യാന്‍മറിനെ പ്രതിനിധീകരിച്ചത് കോ കോ സാനായിരുന്നു. ജയിലില്‍ ഇവരുടെ സുരക്ഷ പരിഗണിച്ച് ഒറ്റയ്ക്കാണ് താമസിപ്പിച്ചിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു. ജനുവരി 31ന് ഇവരെ കോടതിയില്‍ ഹാജരാക്കുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്്.

കോ കോ സാനിന്റെ അറസ്റ്റിനു ശേഷം ഇവര്‍ക്കു പിന്തുണ പ്രഖ്യാപിച്ച് അനവധി ആളുകളാണ് ജയിലിന് പുറത്ത് പ്രതിഷേധിക്കുന്നത്. അവരെ കാണാന്‍ അനുവദിക്കണമെന്ന് ചിലര്‍ ആവശ്യമുന്നയിച്ചു. എന്നാല്‍ പോലീസ് വഴങ്ങിയിട്ടില്ല. മ്യാന്‍മര്‍ അടുത്തിടെ നടപ്പാക്കിയ പുതിയ ടെലി കമ്യുണിക്കേഷന്‍ നിയമം ഏറെ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. കോ കോ സാനിനെ മോചിപ്പിക്കുന്നതു വരെ പ്രതിഷേധം തുടരാനാണ് ഇവരുടെ സുഹൃത്തുക്കളുടെ തീരുമാനം.

Related posts