സ്റ്റേജിനെ ഇളക്കിമറിച്ച് പുലിമുരുകന് എത്തി. പുലിമുരുകന്റെ മ്യൂസിക് പശ്ചാത്തലത്തില്‍ താരരാജാവ് മോഹന്‍ലാലിന്റെ സ്റ്റേജ് എന്‍ട്രി കാണാനായി കാത്തിരുന്ന ആരാധകരില്‍ ആവേശത്തിന്റെ അമിട്ടുപൊട്ടി. ശ്വാസമടക്കിപ്പിടിച്ചാണ് ആളുകള്‍ പുലിമുരുകനെ കാത്തിരുന്നത്.ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ് നിശയിലാണ് മോഹന്‍ലാല്‍ വീണ്ടും പുലിമുരുകനായത്. ചടങ്ങില്‍ വമ്പന്‍ സ്വീകരണമായിരുന്നു ലാലിന് ലഭിച്ചത്.
പുലിമുരുകനില്‍ ഡ്യൂപ്പില്ലാതെയുള്ള ലാലിന്റെ പ്രകടനം ഒട്ടനവധി ആളുകള്‍ക്ക് അത്ഭുതം സമ്മാനിച്ചിരുന്നു. പുലിമുരുകന് പുറത്തിറങ്ങിയ അന്നു മുതല്‍ ചര്‍ച്ചയായതും ഡ്യൂപ്പില്ലാതെ അഭിനയിച്ച ഈ സാഹസിക രംഗങ്ങളായിരുന്നു. അതേ ആക്ഷന്‍ രംഗങ്ങള്‍ മോഹന്‍ലാല്‍ സ്റ്റേജില്‍ വീണ്ടും ചെയ്തപ്പോള്‍ ആളുകള്‍ക്ക് വിശ്വസിക്കാതെ തരമില്ലാതായി. ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പറന്നു കളിക്കുകയാണ്. 2016 ഒക്ടോബര്‍ ഏഴിന് തിയേറ്ററുകളില്‍ എത്തിയ പുലിമുരുകന് മലയാളത്തിന്റെ ചരിത്ര വിജയമാണ് സ്വന്തമാക്കിയത്. മലയാളത്തില്‍ ഒരു ചിത്രം 150 കോടി പിന്നിടുന്നതും ആദ്യമാണ്. മലയാളത്തില്‍ നിന്നും തെലുങ്കിലേക്കു മന്യംപുലി എന്ന പേരില്‍ മൊഴിമാറ്റിയപ്പോഴും ചിത്രം വന്‍വിജയം നേടി. വിസ്മയം, ജനതാ ഗാരേജ് എന്നീ ചിത്രങ്ങളിലൂടെ കഴിഞ്ഞ വര്‍ഷം തെലുങ്കു സിനിമയെ കീഴടക്കിയ ലാലിന്റെ പുതിയ ചിത്രവും തെലുങ്ക് ആരാധകര്‍ ഇരുകൈകളും നീട്ടി സ്വീകരിച്ചു.