ബോളിവുഡിലെ ബോൾഡ് ആൻഡ് ബ്യൂട്ടി കങ്കണ റണൗത്തും ഷാഹിദ് കപൂറും സെയ്ഫ് അലി ഖാനും അഭിനയിക്കുന്ന ചിത്രമണാണ് രംഗൂണ്‍. ചിത്രത്തിൽ ഷാഹിദ് കപൂറും കങ്കണയും ഒരുമിച്ച യേ എഷ്ക് ഹേ എന്ന ഗാനം കണ്ട അന്പരന്നിരിക്കുകയാണ് സിനിമാ ലോകം. ഇരുവരും തമ്മിൽ ഹോട്ട് സീനുകൾ പാശ്ചാത്യസിനിമയെ വെല്ലുന്നതാണെന്നാണ് വിവരം.ഗാനം പുറത്തിറങ്ങി ദിവസങ്ങൾക്കുള്ളിൽ യു ടൂബിലും സാമൂഹ്യമാധ്യമങ്ങളിലും വൈറലായിരിക്കുകയാണ്.
കങ്കണയും ഷാഹിദ് കപൂറും തമ്മിലുള്ള പ്രണയ രംഗങ്ങൾ സെൻസർ ബോർഡ് എങ്ങിനെയെടുക്കുമെന്നാണ് വിമർശകരുടെ ചോദ്യം. വിശാൽ ഭരദ്വാജ് സംവിധാനം ചെയ്യുന്നചിത്രം രണ്ടാംലോക മഹായുദ്ധകാലത്ത് ഇന്ത്യയിൽ നടക്കുന്ന ത്രികോണ പ്രണയവും ബ്രിട്ടീഷ് അധിനിവേശത്തെക്കുറിച്ചുമൊക്കെയാണ് പറയുന്നത്. എന്തായാലും സിനിമയിലെ ചൂടൻ രംഗങ്ങൾ ഇപ്പോൾ തന്നെ ഹിറ്റായിരിക്കുകയാണ്.