ചെങ്ങന്നൂർ: മുജ്ജന്മ ത്തിലെ ശത്രുക്കളാണ് മക്കളായി പിറക്കുന്ന തെന്നാണ് വായ്മൊഴി. ആ പഴമൊഴി ശരി വയ് ക്കുന്നതാണ് പുലിയൂർ പേരിശ്ശേരി കാവിൽ സന്തോഷ് ഭവനത്തിൽ ബാലന്റെ ഇന്നത്തെ ജീവിതാനുഭവം.
72 തികഞ്ഞ ബാലന് ജീവിത സായാഹ്നത്തി ൽ സ്വന്തം മണ്ണിൽ അ ന്തിയുറങ്ങാൻ കഴിയാ തെ തെരുവിൽ അല യാനാണ് വിധി. ആരോ ഗ്യമുള്ള കാലത്ത് സ്വത്ത് സന്പാദിച്ച് വീട് വയ്ക്കാതെ അലസനായി നടന്നതിന്റെ ഫലമായി ഉണ്ടായതല്ല ബാലന്റെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണം. താൻ ജന്മം നൽകിയ മൂന്ന് മക്കൾക്ക് വേണ്ടുവോളം വാൽസല്യം നൽകി, ആവുന്നത്ര പഠിപ്പിച്ച, പ്രായം തികഞ്ഞപ്പോൾ അനുയോജ്യമായ വിവാഹം ചെയ്യി പ്പിച്ചും ഒരു പിതാവിന്റെ കടമ നിർവഹിച്ച ആളാണ് ബാലൻ.
എന്നാൽ മക്കളുടെ കടമ എന്താണെന്ന് മനസിലാ ക്കാത്തവർ സ്വത്തിനെ മാത്രം സ്നേഹക്കുകയായി രുന്നുവെന്ന് തിരിച്ചറിയാൻ ബാലന് കഴിഞ്ഞിരുന്നില്ല. അതാണ് ഇന്ന് ആ പിതാവിന് കടത്തിണ്ണയിലും പരിചയക്കാരുടെ വീട്ട് വരാന്തകളിലും അന്തിയുറങ്ങേ ണ്ട ഗതികേട് വന്നത്. താൻ പഠിപ്പിച്ച് വലുതാക്കി ബിഎസ്എഫ് ജവാ നാക്കിയ മകനടക്കം മൂന്ന് മക്കളാണ് ഉളളത്. മറ്റ് രണ്ടുപേരും പെണ്മക്കൾ. മൂവരും വിവാഹിതരും നല്ല സാന്പത്തിക ചുറ്റുപാടിലുമാണ് കഴിയുന്നത്. ഭാര്യ നേരത്തെ ബാലനെ ഉപേക്ഷിച്ചു പോയി.
പുലിയൂർ വില്ലേജിൽ രണ്ടരയേക്കറോളം പുരയിട വും അതിലുള്ള വീടുമായിരുന്നു സ്വന്തം. കുടുംബ ത്തിന്റെ കുറെ കടബാധ്യതകൾ തീർക്കാൻ പലപ്പോ ഴായി ഒന്നരയേക്കറോളം വിൽക്കേണ്ടി വന്നു. പെണ് മക്കളുടെ വിവാഹ ചെലവുകൾ ഉൾപ്പെടെ കടബാധ്യ ത 25 ലക്ഷത്തോളമായിരുന്നു. ബാക്കിയുള്ളതിൽ ധന നിശ്ചയ പ്രകാരം മക്കൾക്കു മൂന്നുപേർക്കുമായി ഓഹരിയായി കൊടുത്തു. വാർദ്ധക്യത്തിൽ പിതാ വിനെ മക്കൾ സംരക്ഷിക്കുമെന്ന വിശ്വാസത്താലും ഉറപ്പിലുമാണ് ഇപ്രകാരം ചെയ്തത്.
ഈ സാഹചര്യത്തിൽ പിന്നീട് മക്കൾക്ക് ഓഹരി നൽകിയ സ്ഥലത്തെ വീട്ടിലായിരുന്നു ബാലന്റെ താമസം. ആദ്യമൊക്കെ യോജിപ്പിലായിരുന്നു ഭാര്യ യും മക്കളും. ബാലന് പ്രായമേറി അധ്വാനിക്കുവാൻ ശേഷിയില്ലാതായതോടെ അവരെല്ലാം വെറുക്കാൻ തുടങ്ങി. അങ്ങനെ സംരക്ഷണം ലഭിക്കാതെ ആ വീട്ടിൽ നിന്നും പുറത്ത് പോകേണ്ടി വന്നു.
പിന്നീട് പരിചയക്കാരുടെയും സുഹൃത്തുക്കളു ടെയും ആശ്രയത്തിലാണ് നിത്യവൃത്തിയും അന്തിയു റക്കവും എല്ലാം. രോഗിയായ ബാലന്റെ ചികിത്സാ ചെലവുകളുൾപ്പെടെ ചില പരിചയക്കാരാണ് നടത്തു ന്നത്. ഈ സാഹചര്യത്തിൽ ചിലരുടെ ഉപദേശപ്രകാ രം മുതിർന്ന പൗരന്മാരുടെയും രക്ഷകർത്താക്കളുടെ സംരക്ഷണത്തിനും ക്ഷേമത്തിനുമായുള്ള സെൻട്രൽ ആക്ട് (56/07, 23(1)) പ്രകാരം തന്റെ സംരക്ഷണം ഏറ്റെടുക്കാത്ത മക്കൾക്ക് താൻ നൽകിയ ഭൂമിയും സ്വത്ത് വകകളും തിരികെ എടുക്കുന്നതിനുള്ള അപേക്ഷ ക്ഷേമത്തിനും സംരക്ഷണത്തിനുമായുള്ള ട്രൈബ്യൂണൽ ചുമതലയുള്ള ചെങ്ങന്നൂർ സബ് ഡിവിഷണൽ മജിസ്ട്രേട്ട് കോടതി മുന്പാകെ സമർ പ്പിച്ചു.
അതനുസരിച്ച് എതിർ കക്ഷികളായ മക്കൾ മൂന്നു പേരേയും വിളിച്ചുവരുത്തി വാദം കേട്ട ആർഡിഒ കോടതി മക്കൾക്കു നൽകിയ ഓഹരി സംബന്ധിച്ച ധനനിശ്ചയാധാരം റദ്ദ് ചെയ്ത് ഉത്തരവായി. കൂടാതെ ബിഎസ്എഫ് ജവാനായ മകൻ പ്രതിമാസം 5000 രൂപ പ്രകാരം പിതാവിന് ചെലവിന് നൽകണമെന്നും വിധിച്ചു. എന്നാൽ ആധാരം റദ്ദ് ചെയ്ത ഭൂമിയും സ്വത്ത് വകകളും ബാലന്റെ പേരിൽ വീണ്ടും പോക്ക് വരവ് ചെയ്ത് ലഭിക്കുന്നതിന് രണ്ടുവർഷമായിട്ടും മക്കൾ മൂവരും തയാറായിട്ടില്ല. മകന്റെ സംരക്ഷണവും ലഭിക്കുന്നില്ല.
ആർഡിഒ കോടതി ഉത്തരവുകൾ നടപ്പാക്കുവാൻ അധികാര സ്ഥാനങ്ങളിൽ നിരന്തരം കയറിയിറങ്ങി അന്വേഷിക്കുന്പോൾ അവർ ചില മുട്ടാ തർക്കങ്ങൾ പറഞ്ഞൊഴിയുകയാണ്. ആർഡിഒയുടെ ഉത്തരവു കൾ ഉദ്യോഗസ്ഥർ അട്ടിമറിക്കുന്നതിന് പിന്നിൽ മക്കളുടെ സ്വാധീനമാണെന്ന് ബാലൻ സംശയിക്കു ന്നു.
കൂലിപ്പണിക്കാരനായിരുന്ന ബാലൻ ഇന്ന് വാർധ ക്യസഹജവും മറ്റുമായ വിവിധ ശാരീരിക രോഗങ്ങളാ ലും കടുത്ത മാനസിക സംഘർഷങ്ങളാലും അവശ നും ജോലി ചെയ്യാൻ കഴിയാ ത്ത അവസ്ഥയിലുമാണ്. വാത സംബന്ധമായും ഹൃദയസംബന്ധമായും മറ്റുമുള്ള രോഗത്തിന് കുറേക്കാലമായി ചികിത്സ യിലാണ്. ചികിത്സാ ചെലവുകൾക്ക് മാത്രം പ്രതിമാ സം പതിനായിരം രൂപയോളം വേണ്ടിവരും.
ഏക വരുമാനം സർക്കാരിൽ നിന്നുള്ള വാർദ്ധക്യ കാല പെൻഷൻ തുകയായ ആയിരം രൂപയാണ്. കാർഷിക മേഖലയിലെ വിവിധ തൊഴിലുകൾ ഉൾപ്പെ ടെയുള്ള കൂലിവേലയായിരുന്നു മുന്പ് ചെയ്തുവ ന്നിരുന്നത്. കുറച്ച് കാലം ചില സ്വകാര്യ സ്ഥാപന ങ്ങളിലും വ്യാപാര സ്ഥാപന ങ്ങളിലും സെക്യൂരിറ്റി യായി ജോലി ചെയ്തിരുന്നു.
ബാലനിന്ന് ഒരു മോഹമേയുള്ളു. തന്റെ അവസാന നാളുകളിൽ താൻ അധ്വാനിച്ചുണ്ടാക്കിയ മണ്ണിൽ അന്തിയുറങ്ങണം. തന്റെ ചിതയൊരുക്കുന്നതും ആ മണ്ണിലായിരിക്കണം. അതിനായി നിയമം അനുശാസി ക്കുന്ന പ്രകാരം വാർധക്യത്തിൽ പിതാവിനെ സംര ക്ഷിക്കാൻ തയ്യാറാകാത്ത മക്കൾക്ക് നൽകിയ സ്വത്തു വകകൾ തിരിച്ചെടുക്കാനുമുള്ള നിയമ പോരാട്ടം തന്റെ നാട്ടുകാരുടേയും സുഹൃത്തുക്കളുടേയും സഹായത്തോടെ തുടരാനുമാണ് ബാലന്റെ ഇനിയു ള്ള ശ്രമം.