ഭിന്നശേഷിക്കാരോട് ഇതുവേണോ! പൊതുസ്ഥലത്തെ ദേശീയ ഗാനാലാപന സമയത്ത് ഇനി ഭിന്നശേഷിക്കാരും എഴുന്നേറ്റു നില്‍ക്കണം

flaggദേശീയഗാനത്തെച്ചൊല്ലി ഒരു വിവാദം കൂടി. പൊതുസ്ഥലത്ത് ദേശീയഗാനം ആലപിക്കുമ്പോള്‍ ഭിന്നശേഷിയുള്ളവരും എഴുന്നേറ്റു നില്‍ക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുതിയ നിര്‍ദേശം പുറത്തിറക്കി. ഭിന്നശേഷിയുള്ളവര്‍ സാധ്യമായ രീതിയില്‍ ദേശീയഗാനത്തെ ബഹുമാനിക്കണമെന്നാണ് ആഭ്യന്തര മന്ത്രാലയം പറയുന്നത്. കാഴ്ചയ്ക്കും കേള്‍വിയ്ക്കും വെല്ലുവിളി നേരിടുന്നവര്‍ എങ്ങനെ ദേശീയഗാനത്തെ ആദരിക്കുമെന്ന ചോദ്യത്തിനു പ്രത്യകമാര്‍ഗ നിര്‍ദ്ദേശം നല്‍കുന്നുമുണ്ട്.

എല്ലാ സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍്ക്ക് ഇതിനോടകം മാര്‍ഗനിര്‍ദേശങ്ങളുടെ പകര്‍പ്പ് കൈമാറിക്കഴിഞ്ഞിട്ടുണ്ട്. ഫെബ്രുവരി 14നാണ് കേസില്‍ വാദം കേള്‍ക്കുമ്പോള്‍ മാര്‍ഗനിര്‍ദ്ദേശം കോടതിയുടെ ശ്രദ്ധയില്‍ പെടുത്താനാണ് ഉദ്ദേശിക്കുന്നത്. തീയറ്ററുകളിലുള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ദേശീയഗാനം കേള്‍പ്പിക്കുമ്പോള്‍ ഭിന്നശേഷിക്കാര്‍ എഴുന്നേറ്റു നില്‍ക്കേണ്ടതില്ലെന്ന് സുപ്രിം കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ സര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പരിഗണിച്ചശേഷം ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്താമെന്ന നിലപാടാണ് കോടതിയ്ക്ക.

Related posts