മൂവാറ്റുപുഴ: ഒമാനിലെ സലാലയിൽ ബിസിനസ് പങ്കാളികളെ മരിച്ച നിലയിൽ കണ്ടെ ത്തിയ സംഭവം കൊലപാതകമാണെന്നു സംശയമുണ്ടെ ന്നു ബന്ധുക്കൾ. മൂവാറ്റുപുഴ ആട്ടയംമുടവനാശേരിയിൽ മുസ്തഫയുടെ മകൻ മുഹമ്മദ് (52), ഉറവക്കുഴി പുറ്റമറ്റത്തിൽ നജീബ് (ബേബി-49) എന്നിവരാണ് മരിച്ചത്. സംഭവത്തിൽ ദുരൂഹതയുണ്ടെ ന്നും വിശദമായ അന്വേഷണം നടത്തണമെന്നും മുഹമ്മദിന്റെ സഹോദരൻ സമദ് ആവശ്യപ്പെട്ടു.
സലാലയിൽ ഇരുവരും താമസിച്ചിരുന്ന വീടിന്റെ താഴത്തെ നിലയിലായിരുന്നു മുഹമ്മദിന്റെ മൃതദേഹം കണ്ട ത്. ഇന്നലെ രാവിലെ വഴിയാത്രക്കാരിലൊരാൾ മുഹമ്മദിന്റെ മൃതദേഹം കണ്ട തിനെ തുടർന്നു പോലീസിനെ വിവരം അറിയിച്ചു. തുടർന്നു നടത്തിയ പരിശോധനയിൽ മുറിക്കുള്ളിൽ നജീബിന്റെ മൃതദേഹവും കണ്ടെ ത്തുകയായിരുന്നു. മുറിയിൽ രക്തം ഉണ്ട ായിരുന്നു. കുത്തേറ്റ് മരിച്ച നിലയിലാണെന്നാണ് ലഭിച്ചിരിക്കുന്ന വിവരം.
കോഴിക്കോട് സ്വദേശിയായ മറ്റൊരു സുഹൃത്തുമായി ചേർന്ന് ക്രഷർ യൂണിറ്റ് നിർമാണവുമായി ബന്ധപ്പെട്ടാണ് ഇരുവരും സലാലയിലെത്തിയത്. സന്ദർശക വിസയിലാണ് ഇരുവരും സലാലയിൽ കഴിഞ്ഞിരുന്നത്.കാലാവധി കഴിയുന്പോൾ പുതുക്കി വീണ്ട ും പോകുകയായിരുന്നു പതിവ്.
രണ്ട ുവർഷം മുന്പ് നിർമാണം ആരംഭിച്ച ക്രഷർ യൂണിറ്റിന്റെ ട്രയൽ ശനിയാഴ്ച നടത്തിയിരുന്നു. ഒമാൻ സ്വദേശിയായ മുഹമ്മദ് എന്നയാൾക്ക് വേണ്ട ി ക്രഷർ യൂണിറ്റ് നിർമിച്ചിരുന്നത് ഇവരായിരുന്നുവെന്ന് മരിച്ച മുഹമ്മദിന്റെ സഹോദരൻ സമദ് പറഞ്ഞു. കഴിഞ്ഞ ഒക്ടോബറിൽ ക്രഷർ യൂണിറ്റിന്റെ നിർമാണം പൂർത്തിയാക്കി ഇവരുടെ തൊഴിലാളികൾ തിരിച്ചുപോന്നിരുന്നു. തുടർന്ന് സാന്പത്തിക ഇടപാടുകൾ പൂർത്തീകരിക്കുന്നതിനാണ് ഇരുവരും ഒക്ടോബർ 15 ഓടെ സലാലയിലേക്ക് തിരിച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ച സാന്പത്തിക ഇടപാടുകൾ പൂർത്തിയാക്കിയതായി മുഹമ്മദ് ശനിയാഴ്ച രാത്രി വിളിച്ചറിയിച്ചിരുന്നതായും സമദ് പറഞ്ഞു. തിരികെ പോരുന്നതിന് ഇന്നത്തെ ഫ്ളൈറ്റിൽ ഇരുവരും ടിക്കറ്റും ബുക്ക് ചെയ്തിരുന്നു. എന്നാൽ, ഇന്നലെ രാവിലെ മുഹമ്മദിനെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ ലഭിച്ചില്ലെന്നും ഉച്ചയോടെയാണ് മരണവിവരം അറിഞ്ഞതെന്നും മുഹമ്മദും നജീബും തമ്മിൽ നല്ല സൗഹൃദത്തിലായിരുന്നുവെന്നും സമദ് പറഞ്ഞു.
ഇന്ത്യക്ക് പുറത്തായതിനാലും സാന്പത്തിക ഇടപാടുകളായതിനാലും ഇവർക്ക് അവിടെ ശത്രുക്കളുണ്ട ായേക്കാമെന്ന സംശയവും തങ്ങൾക്കുണ്ടെ ന്ന് സമദ് കൂട്ടിച്ചേർത്തു. അതേസമയം, മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ എൽദോ ഏബ്രഹാം എംഎൽഎയുടെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുണ്ട ്. നോർക്ക റൂട്സ് ഡയറക്ടർ ഷീല തോമസ്, ജനറൽ മാനേജർ ഗോപകുമാർ എന്നിവരുമായി എംഎൽഎ ബന്ധപ്പെട്ടിട്ടുണ്ട ്.
കൂടാതെ ഒമാനിലെ മലയാളി അസോസിയേഷനും മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടു പോകുന്നുണ്ട ്.