അഗസ്ത്യാര്‍ മലയിലേക്ക് സന്ദര്‍ശക പ്രവാഹം

agastray-hills

വിതുര: അഗസ്ത്യാര്‍ മലയിലേക്ക് സന്ദര്‍ശക പ്രവാഹം തുടങ്ങി. നിത്യേന നൂറോളം സഞ്ചാരികള്‍ക്ക് മാത്രമാണ് വനം വകുപ്പ് സന്ദര്‍ശനാനുമതി നല്‍കിയിട്ടുള്ളത്.അതുകൊണ്ടുതന്നെ പാസ് കിട്ടാതെ വിഷമിക്കുന്നവര്‍ ഏറെയാണ്. മകരവിളക്ക് മുതല്‍ ശിവരാത്രി വരെയാണ് സന്ദര്‍ശക സീസണ്‍.1983ല്‍ വന്യജീവി സങ്കേതം വനം വകുപ്പിന് കീഴില്‍ രൂപീകരിച്ചതിനു ശേഷമാണ് പാസ് സംവിധാനം ഏര്‍പ്പെടുത്തിയത്. തുടക്കത്തില്‍ 50 പൈസ മാത്രമായിരുന്നു ഫീസ്.എന്നാല്‍ രണ്ടു വര്‍ഷത്തിനുശേഷം 50 രൂപ യാക്കി മാറ്റിയിരുന്നു.പിന്നീടുള്ള ഓരോ രണ്ടു വര്‍ഷത്തിനു ശേഷവും 100, 200,350,500 എന്നിങ്ങനെ തുക വര്‍ധിപ്പിക്കുകയായിരുന്നു.

ബോണക്കാട് നിന്നും അഗസ്ത്യാര്‍മലയിലേയ് ക്കു നടന്നു പോയി പൊങ്കാല പാറയില്‍ പൊങ്കാല അര്‍പ്പിച്ചും,താമ്രപര്‍ണിയില്‍ കുളി കഴിഞ്ഞും തിരികെ മടങ്ങുന്ന ഭക്തരെ ഭീമമായ ഫീസില്‍ നിന്നും ഒഴിവാക്കണമെന്നു ആവശ്യപ്പെടാറുണ്ടെങ്കിലും അധികൃതര്‍ ശ്രദ്ധിക്കാറില്ലെന്ന് ആക്ഷേപമുണ്ട് . അഗസ്ത്യാര്‍ മലയില്‍ സാഹസിക ടൂറിസം മാത്രമേ അനുവദിച്ചിട്ടുള്ളൂവെന്നും ,ആരാധന സ്വാതന്ത്യമില്ലെന്നുമാണ് വനം വകുപ്പിന്‍റെ വാദം .സീസണ്‍ അല്ലാത്ത സമയങ്ങളില്‍അഞ്ച് പേരടങ്ങുന്ന ടീമിന് 8000 രൂപ ഈടാക്കിയാണ് പ്രവേശനം അനുവദിച്ചിട്ടുള്ളത്.സിദ്ധ വൈദ്യത്തിന്‍റെ പിതാവായ അഗസ്ത്യ മുനിയുടെ ഇരിപ്പിടമെന്ന് പുകഴ്‌പെറ്റ പ്രകൃതിയിലെ വിശേഷപ്പെട്ട ഈ സന്നിധിയിലേയ്ക്ക് എത്തുന്നവരില്‍ നിന്നും അമിത ഫീസ് ഒഴിവാക്കി നിയന്ത്രണത്തിന് വേണ്ടിയുള്ള പാസ് സംവിധാനം മാത്രം നടപ്പാക്കണമെന്ന് പ്രകൃതി സ്‌നേഹികള്‍ ആവശ്യപ്പെടുന്നു.

Related posts