മാ​റ്റ​ങ്ങ​ളു​മാ​യി ഇ​ന്ത്യ​യു​ടെ ട്വ​ന്‍റി-20 സ്‌​ക്വാ​ഡ്

TWENTYമും​ബൈ: ര​ണ്ടു മാ​റ്റ​ങ്ങ​ളു​മാ​യി ഇം​ഗ്ല​ണ്ടി​നെ​തി​രേ​യു​ള്ള ഇ​ന്ത്യ​യു​ടെ ട്വ​ന്‍റി- 20 ടീം ​പ്ര​ഖ്യാ​പി​ച്ചു. സ്പി​ന്ന​ര്‍മാ​രാ​യ ര​വി​ച​ന്ദ്ര​ന്‍ അ​ശ്വി​നും ര​വീ​ന്ദ്ര ജ​ഡേ​ജ​യ്ക്കും വി​ശ്രമം അ​നു​വ​ദി​ച്ച​പ്പോ​ള്‍ അ​മി​ത് മി​ശ്ര​യെ​യും ജ​മ്മു കാ​ഷ്മീ​രി​ല്‍നി​ന്നു​ള്ള പ​ര്‍വേ​സ് റ​സൂ​ലി​നെ​യും ടീ​മി​ലു​ള്‍പ്പെ​ടു​ത്തി. മൂ​ന്നു മ​ത്സ​ര​ങ്ങ​ളു​ള്ള ട്വ​ന്‍റി- 20 പ​ര​മ്പ​ര 26നാ​ണ് ആ​രം​ഭി​ക്കു​ന്ന​ത്.

2014ല്‍ ​ബം​ഗ്ലാ​ദേ​ശി​നെ​തി​രേ​യു​ള്ള ഏ​ക​ദി​ന​ത്തി​ല്‍ ക​ളി​ച്ച ശേ​ഷം ഓ​ള്‍റൗ​ണ്ട​റാ​യ പ​ര്‍വേ​സ് റ​സൂ​ലി​ന് ക​ളി​ക്കാ​ന്‍ അ​വ​സ​രം ല​ഭി​ച്ചി​ട്ടി​ല്ല. അ​ന്നു ര​ണ്ടു വി​ക്ക​റ്റ് നേ​ടി​യ റ​സൂ​ല്‍ ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ര​ണ്ടാം സ​ന്നാ​ഹ മ​ത്സ​ര​ത്തി​ല്‍ മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് കാ​ഴ്ച​വ​ച്ച​ത്. ന്യൂ​സി​ല​ന്‍ഡി​നെ​തി​രേ​യു​ള്ള അ​വ​സാ​ന ഏ​ക​ദി​ന മ​ത്സ​ര​ത്തി​ലാ​ണ് മി​ശ്ര അ​വ​സാ​ന​മാ​യി ഇ​ന്ത്യ​ന്‍ കു​പ്പാ​യം അ​ണി​ഞ്ഞ​ത്
. പ​ര​മ്പ​ര​യി​ല്‍ 15 വി​ക്ക​റ്റു​ക​ള്‍ സ്വ​ന്ത​മാ​ക്കി​യ മി​ശ്ര അ​വ​സാ​ന മ​ത്സ​ര​ത്തി​ല്‍ അ​ഞ്ചു വി​ക്ക​റ്റു​കൾ നേ​ടി​യി​രു​ന്നു. ടെ​സ്റ്റി​ലെ മി​ന്നു​ന്ന പ്ര​ക​ട​ന​ത്തി​നു ശേ​ഷം ഇം​ഗ്ല​ണ്ടി​നെ​തി​രേ ഏ​ക​ദി​ന പ​ര​മ്പ​ര​യി​ല്‍ ഇ​ന്ത്യ​ന്‍ സ്പി​ൻ ദ്വ​യ​ങ്ങ​ളാ​യ അ​ശ്വി​നും ജ​ഡേ​ജ​യ്ക്കും മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്താ​നാ​യി​രു​ന്നി​ല്ല. കാ​ണ്‍പു​ര്‍, നാ​ഗ്പു​ര്‍, ബം​ഗ​ളൂ​രു എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ട്വ​ന്‍റി- 20 ന​ട​ക്കു​ന്ന​ത്.

Related posts