ജല്ലിക്കെട്ടു നിരോധിക്കണമെന്നാവശ്യപ്പെട്ട മൃഗസംരക്ഷണ സംഘടനയായ പെറ്റയെ പൊങ്കാലയ്ക്കിട്ട് സോഷ്യല്‍ മീഡിയ. പെറ്റയ്ക്കെതിരേ മുമ്പ് കമല്‍ ഹാസനുള്പ്പെടെയുള്ള താരങ്ങള്‍ രംഗത്തുവന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ പെറ്റയെ പരിഹസിച്ചു കൊണ്ടുള്ള ട്രോളുകള്‍ സോഷ്യല്‍ മീഡിയയില്‍ പറന്നുകളിക്കുകയാണ്.
വെള്ളത്തില്‍ മുങ്ങിപ്പോയ മീനിനെ വെള്ളത്തില്‍ നിന്നും പൊക്കിയെടുത്ത് രക്ഷിക്കുന്നവരാണ് പെറ്റ പ്രവര്‍ത്തകരെന്നാണ് ട്വിറ്ററില്‍ വന്ന ഒരു കമന്റ്. ഇതോടൊപ്പം ഒരു പെണ്‍കുട്ടി മീനിനെ എടുത്ത് നെഞ്ചോടു ചേര്‍ത്തുപിടിച്ചിരിക്കുന്ന ചിത്രവും നല്‍കിയിട്ടുണ്ട്. ജല്ലിക്കെട്ടിന്റെ സമയത്തും ബക്രീദിന്റെ സമയത്തും പെറ്റയുടെ പ്രവര്‍ത്തനം എങ്ങനെയായിരിക്കുമെന്ന് ഒരു ട്വീറ്റില്‍ ആക്ഷേപിക്കുന്നു.
‘കുത്ത കമീനേ’ എന്ന ഡയലോഗിലെ ‘കുത്തേ’ എന്ന വാക്ക് മാറ്റണമെന്നാവശ്യപ്പെട്ട് പെറ്റ പരാതി സമര്‍പ്പിച്ചെന്നാണ് ഒരാള്‍ പരിഹസിക്കുന്നത്. പെറ്റ എന്നുള്ളത് വളരെ രുചികരമായ ഒരു വിഭവമാണെന്നും താന്‍ അത് കഴിച്ചിട്ടുണ്ടെന്നും മറ്റൊരാള്‍ അവകാശപ്പെടുന്നു.
ചിലര്‍ പെറ്റ എന്നതിന്റെ നിര്‍വചനം തന്നെ മാറ്റിയിരിക്കുന്നു മൃഗങ്ങളെ കൊല്ലുന്നതിലും രുചിച്ചു നോക്കുന്നതിലും ആനന്ദം കണ്ടെത്തുന്ന സംഘടനയാണ് പെറ്റയെന്ന് അവര്‍ പറയുന്നു(PETA-Pleasure in Executing & Tasting Animals). ആരോഗ്യവാന്മാരായ യുവ സൈനികര്‍ പാവംപിടിച്ച ഒട്ടകങ്ങളുടെ പുറത്തു കയറി സഞ്ചരിക്കുന്നതിനെ പെറ്റ എന്തുകൊണ്ടാണ് എതിര്‍ക്കാത്തത് എന്നാണ് ചിലര്‍ ചോദിക്കുന്നത്. ആനിമല്‍ പ്ലാനറ്റും ഡിസ്കവറിയും പോലുള്ള ചാനലുകളില്‍ മൃഗങ്ങള്‍ മൃഗങ്ങളെ കൊല്ലുന്നത് കാണിക്കുമ്പോള്‍ പെറ്റ എന്തു നിലപാടാണെടുക്കുന്നതെന്നും ചിലര്‍ പരിഹസിക്കുന്നു. എന്തായാലും ജെല്ലിക്കെട്ടിന് അനുമതി നല്കുന്ന ബില്ല് തമിഴ്നാട് നിയമസഭ പാസാക്കിയത് പെറ്റയ്ക്ക് കനത്ത തിരിച്ചടിയാണ് സമ്മാനിച്ചിരിക്കുന്നത്. ട്രോളുകള്‍ ഇനിയും വരുമെന്നു ചുരുക്കം.
Here's PETA saving a fish from drowning.. pic.twitter.com/Fzq6wbiVh5
— Aladdin (@Alllahdin) January 20, 2017
PETA on #Jallikattu and PETA on Bakri Eid pic.twitter.com/v3XVGNCEs2
— The-Lying-Lama (@KyaUkhaadLega) January 20, 2017
Janwaro ki Rakhwali unke Mata-PETA Karte hai !!
— Babu Bhaiya (@Shahrcasm) February 8, 2016
After centre cleared Ordinance for #Jalikattu !! pic.twitter.com/AO2CsVkNNT
— PhD in Bak*****!! (@Atheist_Krishna) January 20, 2017
Young healthy soldiers riding & taming poor camels in the middle of city. Where is PETA pic.twitter.com/l3BYQEEmpP
— Ra_Bies (@Ra_Bies) January 23, 2017
PETA – Pretending Endlessly Towards Animals.
— The-Lying-Lama (@KyaUkhaadLega) January 21, 2017
Anju : I support PETA. They are good.
Manju : Haan didi. Agra ka Peta is very tasty.
— चार लोग (@WoCharLog) January 20, 2017
PETA should file a petition to remove 'kutte' from the dialogue "Kutte, kameene, main tera khoon pee jaoonga,".
— PhD in Bak*****!! (@Atheist_Krishna) January 20, 2017
PETA should file a petition to ban Discovery & Animal Planet channel for showing animals killing animals.
— PhD in Bak*****!! (@Atheist_Krishna) January 18, 2017
Who is @PetaIndia to decide about ban on #jallikattu ? Make a bull stand between Slaughterhouse and Arena, let the bull decide. ??
— Maithun – TNP (@Being_Humor) January 21, 2017
Imagine a Human Rights Activist being okay wid human sacrifice but wants Kushti 2 b banned!That's essentially PETA's position on Jalikattu!
— Nitin Gupta (@Nitin_Rivaldo) January 18, 2017