ലണ്ടന്‍: വെറും 16 വയസിനുള്ളില്‍ മുഹമ്മദ് അലിയെന്ന ബ്രിട്ടീഷ് വിദ്യാര്‍ഥി കൈവരിച്ചത് സ്വപ്നസമാനമായ നേട്ടം. മുഹമ്മദ് തയ്യാറാക്കിയ വിപണിവിലകള്‍ താരതമ്യം ചെയ്യാനുള്ള വെബ്സൈറ്റായ weneed1.comന് 34 കോടി രൂപവരെയാണ് അമേരിക്കയിലെ സോഫ്റ്റ്വേര്‍ കമ്പനികള്‍ വിലയിട്ടിരിക്കുന്നത്. എന്നാല്‍ മുഹമ്മദ് ഈ ഓഫര്‍ തള്ളിക്കളയുകയാണ് ചെയ്തത്. തനിക്ക് ഇതിലേറെ പണം ഉണ്ടാക്കാമെന്നാണ് മുഹമ്മദ് അവകാശപ്പെടുന്നത്.
12-ാം വയസില്‍ കമ്പ്യൂട്ടര്‍ ഗെയിം തയ്യാറാക്കിയാണ് മുഹമ്മദ് തന്റെ പ്രതിഭ തെളിയിച്ചത്. ഈ ഗെയിമിലൂടെ 37 ലക്ഷം രൂപയാണ് മുഹമ്മദിന്റെ പോക്കറ്റില്‍ വീണത്. ഒരു സാധാരണ ലാപ്ടോപിലാണ് യോര്‍ക്ക്ഷെയര്‍ സ്വദേശിയായ മുഹമ്മദിന്റെ പരീക്ഷണങ്ങള്‍. 60കാരനായ ക്രിസ് തോര്പ്പുമായുള്ള സഹവാസമാണ് വെബ്സൈറ്റിന്റെ രൂപീകരണത്തിലേക്ക് മുഹമ്മദിനെ തിരിച്ചുവിട്ടത്. യൂട്യൂബ് വീഡിയോകളിലൂടെയാണ് മുഹമ്മദ് കമ്പ്യൂട്ടര്‍ പ്രോഗ്രാമറായത്.
വെബ്സൈറ്റ് തരംഗമായതോടെ സ്കൂള്‍ പഠനത്തില്‍ വേണ്ടവിധത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയുന്നില്ലെന്നാണ് മുഹമ്മദിന്റെ പരിഭവം. സ്കൂളില്‍ പ്രോഗ്രാമിംഗിനേക്കാള് അലിയ്ക്ക് ഇഷ്ടമുള്ള വിഷയങ്ങള്‍ ഭൂമി ശാസ്ത്രവും ഇംഗ്ലീഷുമാണ്. ഈ മേഖലയില്‍ കൂടുതല്‍ പരീക്ഷണത്തിനൊരുങ്ങുകയാണ് ഈ കൊച്ചു മിടുക്കന്.