കൈനിറയെ ചിത്രങ്ങളുമായി ബോളിവുഡിൽ തിളങ്ങിനിൽക്കുന്ന താരമാണ് ആലിയ ഭട്ട്. ചിത്രങ്ങളുടെ എണ്ണം കൂടുന്നതിനാൽ തന്നെ താരത്തിന് കുടുംബവുമായി ചെലവഴിക്കാൻ ലഭിക്കുന്നത് വളരെ കുറച്ച് സമയം മാത്രമാണ്. സിനിമയിൽ തിരക്കായതോടെ സഹോദരി ഷഹീനെയും കൂട്ടി മുംബൈയിൽ ഫ്ലാറ്റ് എടുത്ത് ആലിയ താമസമാക്കി. എന്നാൽ തിരക്കുകൾ കാരണം വളരെ ആഗ്രഹിച്ചെടുത്ത ഫ്ളാറ്റിൽ താമസിക്കുന്നതു പോലും ചുരുക്കമാണ്.
എന്നാൽ മകളുടെ ഈ തിരക്ക് അച്ഛൻ മഹേഷ് ഭട്ടിനെ തെല്ലൊന്നുമല്ല വിഷമിപ്പിക്കുന്നത്. വീട്ടിലും സ്വന്തം ഫ്ളാറ്റിലും അവൾക്ക് താമസിക്കുവാൻ സമയമില്ല. ഇടയ്ക്ക് വീട്ടിൽ വരുമെങ്കിലും കൂടുതൽ ദിവസങ്ങൾ ചെലവഴിക്കുവാൻ തിരക്കുകൾ കാരണം കഴിയുന്നില്ല. അവളുണ്ടെങ്കിൽ വീടു മുഴുവൻ പാറിനടക്കും. ഇപ്പോൾ രാവിലെ ഉണരുന്പോൾ മക്കളില്ലാത്ത വീട്ടിൽ താമസിക്കാൻ തോന്നില്ലെന്നാണ് മഹേഷ് ഭട്ട് പറയുന്നത്. മക്കളുടെ സ്വാതന്ത്ര്യത്തെ മാനിക്കുന്നുണ്ടെങ്കിലും അവർ അടുത്ത് ഇല്ലാത്തതിന്റെ സങ്കടത്തിലാണ് അച്ഛൻ.