പഴയങ്ങാടി: പഴയങ്ങാടിയിൽ കടയുടെ പൂട്ട് തകർത്ത് 40,000 രൂപയുടെ സിഗരറ്റ് കവർന്നു. പഴയങ്ങാടി റെയിൽവേ സ്റ്റേഷനു സമീപത്തെ കണ്ണപുരം സ്വദേശിയായ ഉണ്ണികൃഷ്ണൻ ഉടമസ്ഥതയിലുള്ള അനൂപ് സ്റ്റേഷനറി കടയിൽ കവർച്ച നടന്നത്.
കടയുടെ എതിർവശത്ത് നിർത്തിയിട്ടിരിക്കുന്ന ഉന്തുവണ്ടികൾ കടയുടെ മുന്നിൽ കൊണ്ടുവന്നിട്ട് മറവ് സൃഷ്ടിച്ചതിനു ശേഷമാണ് മോഷണം നടത്തിയത്. കടയുടെ മുൻവശത്തെ പൂട്ട് തകർത്ത് ഷട്ടറിന്റെ ഒരു ഭാഗം ഇളക്കിമാറ്റിയാണ് മോഷ്ടാക്കൽ ഉള്ളിലേക്ക് ന്നത്.
പരാതിയുമായി സ്റ്റേഷനിലെത്തിയെങ്കിലും മോഷ്ടിച്ച സിഗരറ്റിന്റെ ബില്ലിനാണ് പോലീസ് അധികൃതർ ആവശ്യപ്പെട്ടത്. പഴയങ്ങാടി എസ്ഐ കെ.പി. ഷൈനിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലം സന്ദർശിച്ചു പരിശോധന നടത്തി. സിഗരറ്റിന്റെ ബിൽ ഇല്ലാത്തതിനാൽ കേസെടുക്കാൻ കഴിയില്ലെന്നാണ് പോലീസ് ഭാഷ്യം.