ഇവിടെ കാവിമുണ്ട് പാടില്ല! കാവിമുണ്ട് ധരിച്ചെത്തിയ യുവാവിന് ഭക്ഷണം നിഷേധിച്ച് തലസ്ഥാന നഗരിയിലെ ഹോട്ടല്‍; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

hotal600തിരുവനന്തപുരം: കാവിമുണ്ട് ഉടുത്തെത്തിയ യുവാവിന് തലസ്ഥാന നഗരയിലെ ഹോട്ടലില്‍ പ്രവേശനം നിഷേധിച്ചു. ഹോട്ടലിനെതിരേ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. തിങ്കളാഴ്ച രാത്രിയില്‍ ഭക്ഷണം കഴിക്കാനെത്തിയ ഹരി എന്ന യുവാവിനാണ് ഈ ദുരനുഭവമുണ്ടായത്. യുവാവ് കാവിമുണ്ട് ധരിച്ചിരിക്കുന്നതിനാല്‍ ഹോട്ടലിനകത്തേക്കു പ്രവേശിപ്പിക്കാനാവില്ലയെന്നായിരുന്നു ഹോട്ടല്‍ അധികൃതരുടെ വാദം. അരുവിപ്പുറം ആശ്രമം സന്ദര്‍ശനത്തിന്റെ ഭാഗമായാണ് കാവിമുണ്ട് ധരിച്ചതെന്നു പറഞ്ഞിട്ടും ഹോട്ടല്‍ അധികൃതര്‍ വഴങ്ങിയില്ലയെന്ന് ഹരി പോലീസിനോടു പറഞ്ഞു.

സംഭവത്തെക്കുറിച്ച് അന്വഷിച്ച് വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിംഗ് ചെയര്‍പേഴ്‌സണ്‍ പി മോഹനദാസ് ടൂറിസം ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംഭവം നടന്ന ദിവസത്തെ സിസിടിവി ദൃശ്യങ്ങള്‍ സമര്‍പ്പിക്കാന്‍ ഹോട്ടല്‍ മാനേജര്‍ക്കും അറിയിപ്പ് നല്‍കി. ഹോട്ടലുകളില്‍ ഭക്ഷണം കഴിക്കാന്‍ ഡ്രസ് കോഡ് ഉണ്ടെന്നുള്ളത് ആദ്യമായി കേള്‍ക്കുകയാണെന്നും മനുഷ്യാവകാശ കമ്മീഷന്‍ വിമര്‍ശിച്ചു.

Related posts