ബി. ഉണ്ണികൃഷ്ണൻ-മോഹൻലാൽ കൂട്ടുകെട്ടിലിറങ്ങുന്ന ചിത്രത്തിൽ വില്ലനായെത്തുന്നത് തമിഴ് നടൻ വിശാലെന്ന് റിപ്പോർട്ടുകൾ. തിരക്കഥ പൂർത്തിയാക്കിയസിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കുമെന്നാണ് സൂചന. അടുത്ത വർഷം മേയിലാണ് റിലീസിംഗ തീരുമാനിച്ചിരിക്കുന്നത്.സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം ആദ്യമായാണ് വിശാൽ അഭിനയിക്കുന്നത്.
മേജർ രവി ചിത്രം 1971 ബിയോണ്ട് ബോർഡേഴ്സ് ചിത്രീകരണത്തിനു ശേഷമായിരിക്കും മോഹൻലാൽ ഉണ്ണികൃഷ്ണൻ ചിത്രത്തിൽ അഭിനയിക്കുകയെന്നാണ് സൂചന.
മിസ്റ്റർ ഫ്രോഡ്, ഗ്രാൻഡ് മാസ്റ്റർ, മാടന്പി തുടങ്ങിയ ചിത്രങ്ങളാണ് മോഹൻലാൽ -ഉണ്ണികൃഷ്ണൻ കൂട്ടുകെട്ടിലിറങ്ങിയിട്ടുള്ളത്. അസിസ്റ്റന്റ് ഡയറക്ടറായി സിനിമയിലെത്തിയ വിശാൽ 2004 ൽ പുറത്തിറങ്ങിയ ചെല്ലമ്മേ എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്കു പ്രവേശിച്ചത് .നിരവധി ചിത്രങ്ങളുടെ നിർമ്മാതാവു കൂടിയാണ് വിശാൽ.