റിപ്പബ്ലിക് ദിനത്തില്‍ ഭീകരാക്രമണത്തിനു സാധ്യത; ജെയ്‌ഷെ മുഹമ്മദ് തീവ്രവാദികളായ രണ്ടു ഭീകരര്‍ ഇന്ത്യയിലേക്ക് കടന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

ARMY600ന്യൂഡല്‍ഹി:റിപ്പബ്ലിക് ദിനത്തില്‍ രണ്ട് അഫ്ഗാന്‍ പൗരന്മാര്‍ രാജ്യ തലസ്ഥാനത്ത് സ്‌ഫോടനപരമ്പര തീര്‍ക്കാന്‍ പദ്ധതിയിടുന്നുവെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. വിവരം പുറത്തുവന്നതിനെത്തുടര്‍ന്ന്  അഫ്ഗാനില്‍ നിന്നുള്ള അഭയാര്‍ഥികളും ടൂറിസ്റ്റുകളും താമസിക്കുന്ന ലാജ്പത് നഗര്‍ പോലുള്ള സ്ഥലങ്ങളില്‍ അന്വേഷണം ഊര്‍ജിതമാക്കാനാണ് അന്വേഷണ ഏജന്‍സികളുടെയും ഡല്‍ഹിപോലീസിന്റെയും തീരുമാനം.

ഇന്റലിജന്‍സ് ഏജന്‍സികളുടെ തലവന്മാര്‍ ഉടനടി ചേരുന്ന യോഗത്തിനു ശേഷമായിരിക്കും തുടര്‍ നടപടി സ്വീകരിക്കുക. അഫ്ഗാനിസ്ഥാന്റെ വ്യാജപാസ്‌പോര്‍ട്ട് ഉപയോഗിച്ച് ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാന്‍ നോക്കുന്ന ഇവര്‍ ജെയ്‌ഷെ മുഹമ്മദ് പ്രവര്‍ത്തകരാണെന്നാണ് പ്രാഥമീക നിഗമനം. ലാല്‍പത് നഗറും ന്യൂഡല്‍ഹിയും ആകെ 25 മേഖലകളായി തിരിച്ച് നിരീക്ഷിക്കാനാണ് പദ്ധതി. ഭീകരരുടെ സാന്നിദ്ധ്യം കണ്ടുപിടിക്കുന്നതില്‍ വിദഗ്ധരായ 50പേരെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തിക്കും. ആയുധധാരികളായ ഇവര്‍ കെട്ടിടങ്ങളുടെയും മരങ്ങളുടെയും മുകളില്‍ സ്ഥാനം പിടിക്കും.

രാജ്പത്് നഗറിലെ സുരക്ഷ എന്‍എസ്ജിയെയും എസ്പിജിയെയും ഏല്‍പ്പിക്കാനാണുദ്ദേശിക്കുന്നത്.ഏഴു തട്ടായി ഒരുക്കുന്ന സുരക്ഷയുടെ ഏറ്റവും പുറത്തെ പാളിയില്‍ കേന്ദ്ര സേനകളിലെ 15000പേര്‍ അണിനിരക്കും. സുരക്ഷ പ്രമാണിച്ച് രാജ്പതിനു മുകളില്‍ കൂടിയുള്ള വ്യോമഗതാഗതം നിരോധിച്ചിട്ടുണ്ട്. വാഹനങ്ങളുപയോഗിച്ച് സ്‌ഫോടനം നടത്തുന്നതു തടയാനും മുന്‍കരുതലെടുത്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം റിപ്പബ്ലിക് ദിനത്തിനു മുന്നോടിയായി സുരക്ഷ ഒരുക്കുന്നതില്‍ അമേരിക്കയുടെ സിഐഎയും ഫ്രാന്‍സിന്റെ ഡിജിഇഎസും ഇന്ത്യയെ സഹായിച്ചിരുന്നു. ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്കോയിസ് ഹോളണ്ടായിരുന്നു അന്ന് മുഖ്യാതിഥി. രാജ്പത് നഗറിലെത്തുന്ന ആളുകളെയും വാഹനങ്ങളെയും കര്‍ശനസുരക്ഷാ പരിശോധനകള്‍ക്ക് വിധേയമാക്കിയതിനു ശേഷമായിരിക്കും കടത്തിവിടുക. ചെങ്കോട്ട വരെയുള്ള പരേഡ് റൂട്ടിലെ സുരക്ഷാ ചുമതല നിര്‍വഹിക്കുന്നത് ഡല്‍ഹി പോലീസിലെ സ്വാത് കമാന്‍ഡോകളാണ്. പല കേന്ദ്രസേനകളിലായി 50000ല്‍ പരം സൈനികരാണ് ഡല്‍ഹിയില്‍ അണിനിരക്കുക.

Related posts