നടി പരുള്‍ യാദവിനെയാണ് തെരുവുനായകള്‍ കൂട്ടത്തോടെ ആക്രമിച്ച് അവശയാക്കിയത്. നടിയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുമുണ്ട്. മുംബൈയിലെ ഫഌറ്റിനടുത്തുള്ള ജോഗേശ്വരി റോഡിലെ പാതയിലൂടെ തന്റെ വളര്‍ത്ത് നായക്കൊപ്പം നടക്കവേ ആറ് തെരുവ് നായ്ക്കള്‍ കൂട്ടത്തോടെയെത്തി ആക്രമിക്കുകയായിരുന്നു. വളര്‍ത്ത് നായയെ തെരുവുനായകളുടെ ആക്രമണത്തില്‍ നിന്ന് രക്ഷിക്കവേ ആണ് നടിക്ക് ഗുരുതരമായി പരിക്കേറ്റത്. നടിയുടെ മുഖത്തും കാലിനും കഴുത്തിലും ഗുരുതരമായ മുറിവുകള്‍ പറ്റിയിട്ടുണ്ട്
അക്രമണസമയത്ത് ആരും സഹായത്തിനെത്തിയില്ലെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.
നടി തെരുവ് നായ്ക്കളില്‍ നിന്നും സ്വയം രക്ഷപെട്ട് അടുത്തുള്ള കോകിലബെന്‍ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. നടിയുടെ തലയ്ക്ക് മൂന്ന് ഇഞ്ച് ആഴത്തിലുള്ള മുറിവുണ്ടായിട്ടുണ്ടെന്ന് നടിയെ ചികിത്സിച്ച ഡോക്ടര്‍ വ്യക്തമാക്കി. നടി മൂന്ന് മലയാള ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. പൃഥ്വിരാജ് നായകനായ കൃത്യത്തിലും സുരേഷ്‌ഗോപി നായകനായ ബ്ലാക്ക് ഡാലിയയിലും ബുള്ളറ്റിലുമാണ് നടി മലയാളത്തില്‍ അഭിനയിച്ചിട്ടുള്ളത്. കന്നഡ തെലുങ്ക് ചലച്ചിത്രമേഖലകളാണ് നടി കൂടുതല്‍ പ്രശസ്ത. ബോളിവുഡ് നടി കങ്കണ റണാവത്ത് അഭിനയിച്ച ക്യൂനിന്റെ കന്നഡ പതിപ്പില്‍ നായികയാകാന്‍ നടി അടുത്തിടെ കരാറൊപ്പിട്ടിരുന്നു.